Sub Lead

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം; അഞ്ഞൂറോളം അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരേ ജാമ്യമില്ലാ കേസ്

520 പേര്‍ക്കെതിരെയാണ് പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തലടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം; അഞ്ഞൂറോളം അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരേ ജാമ്യമില്ലാ കേസ്
X

ലക്‌നോ: പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിച്ചതിന് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്. മുന്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് ഫൈസുല്‍ ഹുസൈനടക്കം കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

നിരോധനാജ്ഞ ലംഘിച്ചതിന് സെക്ഷന്‍ 144 പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിയന്ത്രണ ഉത്തരവുകള്‍ ലംഘിച്ചതിനും കാംപസിലെ ഫൈസ് ഗേറ്റിനടുത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ചതിനാണ് വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തതെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമിത് കുമാര്‍ പറഞ്ഞു.

മുന്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഫൈസുല്‍ ഹുസൈന്‍, ഔട്ട് ഗോയിംഗ് സ്റ്റുഡന്റ്‌സ് ബോഡി മേധാവി സല്‍മാന്‍ ഇംതിയാസ് എന്നിവരടക്കം 520 പേര്‍ക്കെതിരെയാണ് പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തലടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

അതേസമയം, വിദ്യാര്‍ഥികളുടെ മാര്‍ച്ച് യൂനിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്ന് ആരംഭിച്ച് യൂനിവേഴ്‌സിറ്റി സര്‍ക്കിളില്‍ അവസാനിക്കുകയാണ് ചെയ്തതെന്ന് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി പ്രോക്ടര്‍ പ്രൊഫസര്‍ അഫിഫുല്ല ഖാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it