Sub Lead

ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ വഴി കുട്ടികളെ മതം മാറ്റുന്നുവെന്ന്; ദേശീയ-സംസ്ഥാന ബാലാവകാശ കമ്മീഷനുകള്‍ രണ്ടു തട്ടില്‍

കുട്ടികളുടെ മതം മാറ്റവുമായി ബന്ധപ്പെട്ട ദേശീയ കമ്മീഷന്‍റെ വെളിപ്പെടുത്തല്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.ദേശീയ ബാലാവകാശ കമ്മീഷനെ കരുവാക്കി സംസഥാനത്ത് സംഘപരിവാര്‍ വ്യാജ പരാതികള്‍ ഉന്നയിക്കുകയാണെന്നാണ് ചില കേന്ദ്രങ്ങളുടെ ആരോപണം.

ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ വഴി കുട്ടികളെ മതം മാറ്റുന്നുവെന്ന്; ദേശീയ-സംസ്ഥാന ബാലാവകാശ കമ്മീഷനുകള്‍ രണ്ടു തട്ടില്‍
X

പിസി അബ്ദുല്ല

കോഴിക്കോട്ഃ കേരളത്തില്‍ ചില ക്രെെസ്തവ സ്ഥാപനങ്ങള്‍ വഴി കുട്ടികളെ വ്യാപകമായി മതം മാറ്റുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. എന്നാല്‍, അത്തരം സംഭവങ്ങളില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.

സംസ്ഥാനത്തെ നാലു ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ബാലാവകാശ കമ്മീഷന്‍ സിറ്റിംങുമായി ബന്ധപ്പെട്ടാണു വിവാദം. ആറു മാസം മുന്‍പ് നിലവില്‍ വന്ന പുതിയ ദേശീയ ബാലാവകാശ കമ്മീഷനാണ് സിറ്റിംങ് സംഘടിപ്പിച്ചത്. കാസര്‍കോട്,കണ്ണൂര്‍,വയനാട്, കോഴിക്കോട് ജില്ലകളില്‍ ഇതിനകം നടന്ന പരിപാടികളില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളേയും പങ്കെടുപ്പിച്ചിരുന്നു.

സംസ്ഥാനത്തെ ക്രെെസ്തവ സ്ഥാപനങ്ങള്‍ വഴി അടുത്തിടെ കുട്ടികളെ മതം മാറ്റിയതായ ആറു പരാതികള്‍ ഉയര്‍ന്നുവെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗ് ഡോ.ആര്‍ജി ആനന്ദ് അടക്കമുള്ളവരുടെ നിലപാട്. പെന്തകോസ്റ്റ് മിഷന്‍റെയും ബിലിവേഴ്സ് ചര്‍ച്ചിന്‍റെയും കീഴിലാണത്രെ കുട്ടികളുടെ കൂടുതല്‍ മതം മാറ്റങ്ങള്‍ നടക്കുന്നത്. ഇത്തരം ആറു പരാതികള്‍ നടപടിക്കായി സംസ്ഥാനത്തെ അതതു ജില്ലാ പോലിസ് മേധാവികള്‍ക്കു കെെമാറിയതായി ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ വയനാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

അതേസമയം, കുട്ടികളുടെ മതം മാറ്റവുമായി ബന്ധപ്പെട്ട ദേശീയ കമ്മീഷന്‍റെ വെളിപ്പെടുത്തല്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.ദേശീയ ബാലാവകാശ കമ്മീഷനെ കരുവാക്കി സംസഥാനത്ത് സംഘപരിവാര്‍ വ്യാജ പരാതികള്‍ ഉന്നയിക്കുകയാണെന്നാണ് ചില കേന്ദ്രങ്ങളുടെ ആരോപണം. അതേസമയം,ചില ക്രെെസ്തവ സഭകളുടെ വരുതിയിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷനെദന്ന ആക്ഷേപമാണ് സംഘപരിവാരം ഉന്നയിക്കുന്നത്.

കുട്ടികളോടുള്ള ലൈംഗീകാതിക്രമ കേസുകള്‍ കമ്മീഷന്‍ സിറ്റിംങുകളില്‍ പ്രത്യേകം പരിഗണിച്ചു. പോക്‌സോ കേസുകള്‍ പൊലീസ് വകുപ്പിനു കൈമാറി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക പരാധീനതകളുമായി ബന്ധപ്പെട്ട ഇരുപതിലധികം കേസുകളും സ്‌കൂള്‍ പ്രവേശനം ലഭിക്കാതെപോയ പരാതികളും കമ്മീഷനു മുമ്പാകെ എത്തി. വിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ കുടിവെള്ള പ്രശ്‌നം തുടങ്ങിയ പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്പ് പന്നിയോട് അംബേദ്കര്‍ കോളനിയിലെ 50 ഓളം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാന്‍ പാലമില്ലാത്ത കേസും പരിഗണനയ്ക്കു വന്നു. പ്രശ്‌ന പരിഹാരത്തിന് കണ്ണൂര്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ പ്രത്യേകം അദാലത്ത് ചേരാനും തീരുമാനമായിട്ടുണ്ട്.

ദേശീയ ബാലവകാശ സംരംക്ഷണ കമ്മീഷന്റെ ആറാമത്തെ സിറ്റിങാണ് ജില്ലയില്‍ നടന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത 727 ജില്ലകളിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായാണ് സിറ്റിങ്. തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ സിറ്റിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 18 വയസ്സുവരെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും ദേശീയസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും കമ്മീഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ ഡോ. ആര്‍.ജി ആനന്ദ്, പ്രഗ്‌ന പരന്‍ഡേ, എ.ഡി.എം കെ.അജീഷ് തുടങ്ങിയവരാണ് പങ്കെടുത്തത്

Next Story

RELATED STORIES

Share it