Sub Lead

ഛത്തീസ്ഗഡിൽ സ്‌കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞിയിൽ പാറ്റയിട്ട് ബിജെപി

ഛത്തീസ്ഗഡിൽ സ്‌കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞിയിൽ പാറ്റയിട്ട് ബിജെപി
X

റായ്‌പൂർ: ഛത്തീസ്ഗഡിൽ സ്‌കൂൾ കുട്ടികളുടെ ഭക്ഷണത്തിന് കത്തിവെച്ച് ബിജെപി. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ നിന്നും മുട്ട ഒഴിവാക്കണമെന്ന് ഭീഷണി. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന കുട്ടികളെ നിർബന്ധിച്ച് മുട്ട കഴിപ്പിക്കുന്നു എന്ന വ്യാജ പ്രചാരണം സൃഷ്ടിച്ചാണ് ബിജെപി രംഗത്തെത്തിയത്.

എന്നാൽ ബിജെപി ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ നിഷേധിച്ചു. മുട്ട കഴിക്കണമെന്നത് നിർബന്ധിതമല്ലെന്ന് സർക്കാർ വിശദീകരണം നേരത്തെ പുറത്തുവന്നിരുന്നു. കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനാണ് മുട്ട കൊടുക്കാമെന്ന് തീരുമാനിച്ചത്. മുട്ട വേണ്ട എന്നുള്ള കുട്ടികൾക്ക‌് പഴവും, പാലും തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. രക്ഷകർത്താക്കളോട‌് അത‌് പറഞ്ഞിട്ടുമുള്ളതാണെന്ന് സർക്കാർ വിശദീകരിക്കുന്നു.

ബിജെപി സർക്കാരിന്റെ കാലത്ത് ഉച്ചഭക്ഷണത്തിൽ നിന്നും മുട്ട നിരോധിച്ചിരുന്നു. ഹിന്ദു മതവിശ്വാസങ്ങളെ തകർക്കുമെന്ന് പറഞ്ഞായിരുന്നു അന്ന് ബിജെപിയുടെ നടപടി. എന്നാൽ ആറുമാസം മുമ്പ് അധികാരത്തിൽ എത്തിയ കോൺഗ്രസ് സർക്കാർ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട നിരോധനം എടുത്തുകളയുകയായിരുന്നു. സംസ്ഥാനത്ത് 14 വയസ്സിൽ താഴെയുള്ള ആദിവാസി കുട്ടികളിൽ 44 ശതമാനം പേർക്ക് പോഷകാഹാര കുറവുണ്ട്. മറ്റുകുട്ടികളിൽ കുട്ടികളിൽ 37 ശതമാനം കുട്ടികൾക്കും വളർച്ച മുരടിപ്പും തൂക്കക്കുറവും ഉണ്ട്.

ജൂലൈ 12നാണ‌് മുട്ട ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കവർധ ജില്ലാ കലക്ടർക്ക് ബിജെപി നിവേദനം നൽകിയത്. തങ്ങളുടെ കീഴ്വഴക്കങ്ങൾക്ക് എതിരാണ്. ജൂലൈ 17നുള്ളിൽ പദ്ധതി അവസാനിപ്പിക്കണമെന്നും ഭൂരിഭാഗം വരുന്ന സാമുദായങ്ങളും വെജിറ്റേറിയൻ ആയതിനാൽ മുട്ട കൊടുക്കുന്നത് ഇവർ തമ്മിലുള്ള ഐക്യം തകർക്കുമെന്നും നിവേദനത്തിൽ പറയുന്നു.

പ്രതിഷേധം ശക്തമായതോടെ മുട്ട കഴിക്കാൻ താല്പര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കായി പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കുമെന്നും സർക്കാർ വാർത്ത കുറിപ്പിൽ അറിയിച്ചു. കുട്ടികൾ സ്കൂളിൽവെച്ച് മുട്ട കഴിക്കുന്നില്ലെങ്കിൽ വീട്ടിൽ കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കുമെന്നും വാർത്ത കുറിപ്പിൽ പറയുന്നു.

Next Story

RELATED STORIES

Share it