Sub Lead

വിദ്യാര്‍ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുന്നു

വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രസ്തുത ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും എച്ച് ആര്‍ ഡി വകുപ്പിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം.

വിദ്യാര്‍ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുന്നു
X

ന്യുഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുന്നു. വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിദ്യാർഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റേതുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രസ്തുത ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും എച്ച് ആര്‍ ഡി വകുപ്പിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നായിരുന്നു ആക്ഷേപം. വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായും ഇത് വിലയിരുത്തപ്പെട്ടു.

ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും സോഷ്യല്‍ മീഡിയ ചാംപ്യന്‍ എന്ന പദവിയില്‍ ഒരാളെ നിയമിക്കണം. ഇദ്ദേഹമായിരിക്കണം സ്ഥാപനത്തിന്റെ മുഴുന്‍ സമൂഹ മാധ്യമ അക്കൗണ്ടുകളും നിയന്ത്രിക്കേണ്ടത്. ഈ അക്കൗണ്ടുകള്‍ മറ്റ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുേടതുമായും എച്ച് ആര്‍ഡി വകുപ്പുകളുടേതുമായും ബന്ധിപ്പിക്കണം. കൂടാതെ ഈ ഉദ്യോഗസ്ഥന്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അനുകൂലവും ഗുണകരവുമായ കാര്യങ്ങള്‍ പേജുകളില്‍ പങ്കുവെയ്ക്കണം. നിയമിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ജൂലൈ 31 ന് മുന്‍പ് നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it