Top

സി‌എ‌എ പ്രക്ഷോഭകർ കൊല്ലപ്പെട്ടതിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് അസം മനുഷ്യാവകാശ കമ്മീഷൻ

കഴിഞ്ഞ വർഷം ഡിസംബർ 19 നാണ് പരാതി നൽകിയിരുന്നത്. ഡിസംബർ 23 ന് എഎച്ച്‌ആർ‌സി നിഷ്പക്ഷമായ അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി

സി‌എ‌എ പ്രക്ഷോഭകർ കൊല്ലപ്പെട്ടതിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് അസം മനുഷ്യാവകാശ കമ്മീഷൻ
X

ഗുവാഹത്തി: കഴിഞ്ഞ വർഷം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ നാല് പേർ കൊല്ലപ്പെട്ടതു സംബന്ധിച്ച അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് അസം മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 19 ന് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി റിപ്പൺ ബോറ നൽകിയ പരാതിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഉത്തരവ്.

കഴിഞ്ഞ വർഷം ഡിസംബർ 19 നാണ് പരാതി നൽകിയിരുന്നത്. ഡിസംബർ 23 ന് എഎച്ച്‌ആർ‌സി നിഷ്പക്ഷമായ അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയെന്ന് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിയമ വകുപ്പ് മേധാവി നിരൺ ബോറ ഗുവാഹത്തിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

കമ്മീഷൻ ഹിയറിങിന് പുതിയ തീയതികൾ നൽകുമ്പോഴും, അന്വേഷണം പൂർത്തിയാക്കാൻ സംസ്ഥാനം കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബോറ ആരോപിച്ചു. അതിനു പിന്നാലെ കൊവിഡ് ലോക്ക്ഡൗൺ ആരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ റിപോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. ഇന്നലെ എഎച്ച്ആർസി ഒരു വാദം കേൾക്കുകയും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു, അതിൽ അസം സർക്കാരിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണം പൂർത്തിയായില്ലെങ്കിൽ കൊല്ലപ്പെട്ട ഈശ്വർ നായക്, അബ്ദുൽ ആലിം എന്നിവരുടെ ബന്ധുക്കൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അധികാരപരിധിയിലുള്ള ഡെപ്യൂട്ടി കമ്മീഷണർമാരോട് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. കൊല്ലപ്പെട്ട ദിപഞ്ചൽ ദാസ്, സെംസ് സ്റ്റഫോർഡ് എന്നിവരുടെ ബന്ധുക്കൾക്ക് ഒരു മാസത്തിനുള്ളിൽ രണ്ട് ലക്ഷം രൂപ നൽകാനും കമ്മീഷണർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it