Sub Lead

ബി എസ് എല്‍ എല്‍ കൂട്ട വിരമിക്കല്‍: കേരളത്തില്‍ വിരമിക്കുന്നത് 4589 പേര്‍ ;ബാധിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍

കേരളത്തില്‍ ആകെയുള്ള 9314 ജീവനക്കാരില്‍ 4589 പേര്‍ സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം പടിയിറങ്ങും.എറണാകുളം ബിസിനസ് മേഖലയില്‍ 1795 ജീവനക്കാരില്‍ 1027 പേരാണ് സ്വയം വിരമിച്ചത്. ഗ്രൂപ്പ് ഡി മുതല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വരെ ഏതാണ്ട് എല്ലാ തസ്തികകളില്‍ നിന്നുമുള്ള ജീവനക്കാര്‍ വിരമിച്ചവരില്‍ ഉള്‍പ്പെടുന്നു .അന്‍പത് വയസിനു മുകളില്‍ ഉള്ള ജീവനക്കാര്‍ക്ക് ആയിരുന്നു സ്വയം വിരമിക്കലിനു അപേക്ഷ നല്‍കുവാനുള്ള യോഗ്യത. 60 വയസാണ് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ നിലവിലെ വിരമിക്കല്‍ പ്രായം

ബി എസ് എല്‍ എല്‍ കൂട്ട വിരമിക്കല്‍: കേരളത്തില്‍ വിരമിക്കുന്നത്  4589 പേര്‍ ;ബാധിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍
X

കൊച്ചി: ബിഎസ്എന്‍എല്‍ ജീവനക്കാരുടെ കൂട്ട വിരമിക്കലിന്റെ ഭാഗമായി കേരളത്തില്‍ ഇന്ന് വിരമിക്കുന്നത് 4589 പേര്‍.കൂട്ടവിരമിക്കല്‍ മൂലം ഉപഭോക്ത സേവനങ്ങളെ ഒട്ടും ബാധിക്കില്ലയെന്നു ബിഎസ്എന്‍എല്‍ എറണാകുളം ബിസിനസ് മേഖല പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ.കെ ഫ്രാന്‍സിസ് ജേക്കബ്. എറണാകുളം ബിഎസ്എന്‍എല്‍ ബിസിനസ് മേഖലയില്‍ നിന്നും ഏതാണ്ട് അറുപതു ശതമാനം പരിചയസമ്പന്നരായ ജീവനക്കാര്‍ പിരിഞ്ഞു പോകുന്നു എന്നത് സ്ഥാപനത്തിനു വലിയ നഷ്ടം ആണെങ്കിലും അതു നികത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ സജീവമായി നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെയും ജനങ്ങളുടെയും ആവശ്യമാണ് എന്നത് കൊണ്ട് തന്നെ ഏറ്റവും ഉത്തരവാദിത്തത്തോടെ അതു നിര്‍വഹിക്കുവാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ട്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം ആണ് ബി എസ് എന്‍ എല്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ ഉണ്ടായത്.

രാജ്യമൊട്ടാകെ എന്‍പതിനായിരത്തോളം ജീവനക്കാര്‍ ആണ് സ്ഥാപനത്തില്‍ നിന്നും പുറത്തു പോയത്. കേരളത്തില്‍ ആകെയുള്ള 9314 ജീവനക്കാരില്‍ 4589 പേര്‍ സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം പടിയിറങ്ങും.എറണാകുളം ബിസിനസ് മേഖലയില്‍ 1795 ജീവനക്കാരില്‍ 1027 പേരാണ് സ്വയം വിരമിച്ചത്. ഗ്രൂപ്പ് ഡി മുതല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വരെ ഏതാണ്ട് എല്ലാ തസ്തികകളില്‍ നിന്നുമുള്ള ജീവനക്കാര്‍ വിരമിച്ചവരില്‍ ഉള്‍പ്പെടുന്നു .അന്‍പത് വയസിനു മുകളില്‍ ഉള്ള ജീവനക്കാര്‍ക്ക് ആയിരുന്നു സ്വയം വിരമിക്കലിനു അപേക്ഷ നല്‍കുവാനുള്ള യോഗ്യത. 60 വയസാണ് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ നിലവിലെ വിരമിക്കല്‍ പ്രായം.എറണാകുളം മേഖലയില്‍ നിന്നും സ്വയം വിരമിച്ച എണ്ണൂറോളം ജീവനക്കാരുടെ യാത്രയയപ്പ് യോഗം എറണാകുളം സൗത്ത് കളത്തില്‍ പറമ്പില്‍ റോഡിലുള്ള ബിഎസ്എന്‍എല്‍ മുഖകാര്യാലയത്തില്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ.കെ. ഫ്രാന്‍സിസ് ജേക്കബിന്റെ നേതൃത്വത്തില്‍ നടന്നു.

Next Story

RELATED STORIES

Share it