Sub Lead

ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ് സേവകന്‍ ആകുമായിരുന്നുവെന്ന് ബിജെപി നേതാവ് വാസുദേവ് ദേവനാനി

ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ് സേവകന്‍ ആകുമായിരുന്നുവെന്ന് ബിജെപി നേതാവ് വാസുദേവ് ദേവനാനി
X

ജയ്‍പൂര്‍: ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ് സേവകന്‍ ആകുമായിരുന്നുവെന്ന് ബിജെപി നേതാവ് വാസുദേവ് ദേവനാനി. രാജസ്ഥാനിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയാണ് വാസുദേവ്. ഗാന്ധിയൻ ആശയങ്ങൾ ഞങ്ങളാണ് നടപ്പാക്കുന്നതെന്ന ആർഎസ്എസ് നിലപാടിന് പിന്നാലെയാണ് വാസുദേവിൻറെ പ്രസ്താവന.

ബിജെപി സര്‍ക്കാര്‍ മഹാത്മ ഗാന്ധിയുടെ സ്വപ്നങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും ഗ്യാസ് കണക്ഷനുകള്‍ നല്‍കിയും ശുചിമുറികള്‍ നിര്‍മിച്ചും ഇത് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്ന് മുഖപത്രമായ ഓര്‍ഗനൈസറിലൂടെ ആർഎസ്എസ് വ്യക്തമാക്കിയിരുന്നു.

ഓര്‍ഗനൈസറില്‍ ജോയിന്‍റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ എഴുതിയ ലേഖനത്തിലാണ് ഗാന്ധി അനുകൂല നിലപാട് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. എന്നാല്‍ ഗാന്ധിയുടെ ആദർശങ്ങൾ യഥാർത്ഥത്തിൽ പിന്തുടരുന്നത് ആഎസ്എസാണ്. ഹൈന്ദവതയോടുള്ള ഗാന്ധിജിയുടെ അടുപ്പവും, താല്‍പര്യവും നിഷേധിക്കാനാവില്ല, താന്‍ തീവ്ര ഹിന്ദുവാണെന്ന് ഗാന്ധിജി പറയുമായിരുന്നുവെന്നും മന്‍മോഹന്‍ വൈദ്യ ലേഖനത്തിൽ അവകാശപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it