Sub Lead

കാർഷിക ബിൽ: ബിജെപിക്ക് നിരോധനമേർപ്പെടുത്തി ഹരിയാനയിലെ ​ഗ്രാമങ്ങൾ

ഇന്ത്യൻ ഫാർമേഴ്സ് യൂനിയന്റെ പേരിലാണ് ബാനറുകൾ ഉയർന്നത്.

കാർഷിക ബിൽ: ബിജെപിക്ക് നിരോധനമേർപ്പെടുത്തി ഹരിയാനയിലെ ​ഗ്രാമങ്ങൾ
X

അംബാല: കാർഷിക ബില്ലിനെതിരേയുള്ള പ്രക്ഷോഭം കനത്തതോടെ ഹരിയാനയിലെ ​ഗ്രാമങ്ങളിൽ ബിജെപിക്ക് നിരോധനം. അംബാല, കർനാൽ, സിർസ, സോനിപത് ജില്ലകളിലെ ​ഗ്രാമങ്ങളിലേക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് ബാനറുകൾ ഉയർന്നത്. ഇന്ത്യൻ ഫാർമേഴ്സ് യൂനിയന്റെ പേരിലാണ് ബാനറുകൾ ഉയർന്നത്.

ഗ്രാമപ്രദേശങ്ങളിൽ അംബാല-ജഗധ്രി റോഡ് കർഷകർ ഉപരോധിക്കുകയാണ്. അംബാലയിൽ ബാനറുകൾ ഉയർന്നതിന് പിന്നാലെ രണ്ട് ബറ്റാലിയൻ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ ആനന്ദ്പൂർ ജൽബെദയിൽ ബിജെപിക്കും ജെജെപിക്കും നിരോധനമേർപ്പെടുത്തിയെന്ന ബാനറുകൾ ​ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കർഷകർ നേരിട്ട് സ്ഥാപിച്ചിട്ടുണ്ട്.

ഹരിയാനയുടെ പലഭാ​ഗങ്ങളിലും പ്രതിഷേധം ശക്തിയാർജ്ജിക്കുന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്. പഞ്ചാബിൽ ആരംഭിച്ച കർഷക പോരാട്ടം രാജ്യത്താകെ വ്യാപിച്ചിട്ടുണ്ട്. കർഷക ബന്ദിനോടനുബന്ധിച്ച് ഇന്ന് ബിഹാറിലെ പട്നയിൽ നടന്ന പ്രതിഷേധത്തിനു നേരെ ബിജെപി ആക്രമണം അഴിച്ചുവിട്ടിരുന്നു.

Next Story

RELATED STORIES

Share it