Sub Lead

ജിഹാദിൻറെ രൂപത്തിൽ മുസ്‌ലിംകൾ ലോകമെമ്പാടും ഭീകരത പ്രചരിപ്പിക്കുന്നു; മുസ്‌ലിം വിരുദ്ധ പരാമർശവുമായി ബിഎഡ് ഗൈഡ്

ഇസ്‌ലാം മത പ്രചാരണത്തിലൂടെ ലോകം മുഴുവൻ ഭീകരവാദ പ്രവർത്തനം നടത്തുകയാണെന്ന് ഗൈഡിൽ പറയുന്നു. തങ്ങൾ ഹിന്ദുക്കളുടെ പിൻഗാമികളാണെന്ന് മുസ്‌ലിംകൾ മനസ്സിലാക്കണമെന്നും പുസ്തകത്തിൽ പറയുന്നു.

ജിഹാദിൻറെ രൂപത്തിൽ മുസ്‌ലിംകൾ ലോകമെമ്പാടും ഭീകരത പ്രചരിപ്പിക്കുന്നു; മുസ്‌ലിം വിരുദ്ധ പരാമർശവുമായി ബിഎഡ് ഗൈഡ്
X

ന്യൂഡൽഹി: പ്രകോപനപരമായ മുസ്‌ലിം വിരുദ്ധ പരാമർശവുമായി ബിഎഡ് ഗൈഡ്. രാജൻസ് പബ്ലിക്കേഷനും താക്കൂർ പബ്ലിക്കേഷനുമാണ് മുസ്‌ലിംകൾ ഭീകരവാദികളായി ചിത്രീകരിച്ചിരിക്കുന്നത്. മത വിദ്യാഭ്യാസം മദ്രസകളിൽ നിർത്തണമെന്ന് പുസ്തകം വ്യക്തമായി പറയുന്നു. ഉത്തർപ്രദേശിലാണ് താക്കൂർ പബ്ലിക്കേഷൻ പ്രവർത്തിക്കുന്നത്.

ഇസ്‌ലാം മത പ്രചാരണത്തിലൂടെ ലോകം മുഴുവൻ ഭീകരവാദ പ്രവർത്തനം നടത്തുകയാണെന്ന് ഗൈഡിൽ പറയുന്നു. തങ്ങൾ ഹിന്ദുക്കളുടെ പിൻഗാമികളാണെന്ന് മുസ്‌ലിംകൾ മനസ്സിലാക്കണമെന്നും പുസ്തകത്തിൽ പറയുന്നു. ഇൻക്വിലാബ് എന്ന ഉറുദു പത്രമാണ് റിപോർട്ട് ചെയ്തിരിക്കുന്നത്.

രാജൻസ് പബ്ലിക്കേഷൻ പുറത്തിറക്കിയ ബിഎഡ് ഗൈഡിലെ ഇരുപത്തിരണ്ടാം പേജിലാണ് എല്ലാ മതങ്ങളുടെയും അനുയായികൾക്ക് എല്ലാ സ്കൂളുകളിലും കോളേജുകളിലും തുല്യ അവസരങ്ങൾ നൽകണം. മത വിദ്യാഭ്യാസം മദ്രസകളിൽ നൽകരുത്. ജിഹാദിൻറെ രൂപത്തിൽ മുസ്‌ലിംകൾ ലോകമെമ്പാടും ഭീകരത പ്രചരിപ്പിക്കുന്നു. വിവാദമായ മറ്റ് പ്രസ്താവനകളും പുസ്തകത്തിൽ അടങ്ങിയിരിക്കുന്നതായി ഇൻക്വിലാബ് റിപോർട്ട് ചെയ്യുന്നു. അതേസമയം മതപരമായ സഹിഷ്ണുത പഠിപ്പിക്കുന്നതിനെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്.

താക്കൂർ പബ്ലിക്കേഷൻറെ ബിഎഡ് ഗൈഡിൽ ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരായ സമാനരീതിയിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജൻസ് പബ്ലിക്കേഷൻറെ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും താക്കൂർ പബ്ലിക്കേഷൻസിൻറെ ഗൈഡിൽ നിന്ന് എടുത്തതാണെന്നുമാണ് മറുപടി. എല്ലാ പുസ്തകങ്ങളും വിപണിയിൽ നിന്ന് തിരിച്ചെടുക്കുമെന്നും ക്ഷമാപണം പ്രസിദ്ധീകരിക്കുമെന്നും രാജൻസ് പബ്ലിക്കേഷൻ അറിയിച്ചു.

Next Story

RELATED STORIES

Share it