Sub Lead

ക്യാംപസിലെ ആർ‌എസ്‌എസ് പതാക നീക്കം ചെയ്തതിന് ബനാറസ് ഹിന്ദു സർവകലാശാല ഉദ്യോഗസ്ഥയ്ക്കെതിരേ കേസ്

ചൊവ്വാഴ്ച ആർ‌എസ്‌എസ് ക്യാമ്പിനിടെയാണ് സംഭവം. ആർ‌എസ്‌എസ് പതാകയെ അപമാനിക്കുന്നതായി ആരോപിച്ച് എബിവിപി പ്രകടനം നടത്തി, ഡാം‌ലെയുടെ രാജി അവകാശപ്പെടുകയും ചെയ്തു.

ക്യാംപസിലെ ആർ‌എസ്‌എസ് പതാക നീക്കം ചെയ്തതിന് ബനാറസ് ഹിന്ദു സർവകലാശാല ഉദ്യോഗസ്ഥയ്ക്കെതിരേ കേസ്
X

ന്യൂഡൽഹി: മിർസാപൂരിലെ ബനാറസ് ഹിന്ദു സർവകലാശാല സൗത്ത് ക്യാംപസിലെ ഡെപ്യൂട്ടി ചീഫിനെതിരേ കേസ്. ക്യാംപസ് ഗ്രൗണ്ടിൽ നിന്ന് ആർഎസ്എസ് പതാക നീക്കം ചെയ്തതിനെത്തുടർന്നാണ് നടപടി. സംഭവത്തെ ചൊല്ലിയുള്ള കോലാഹലത്തെ തുടർന്ന് ഡെപ്യൂട്ടി ചീഫ് കിരൺ ഡാംലെ ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞു.

മതത്തിന്റെയും ജാതിയുടെയും പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്. കിരൺ ഡാംലെ രാജിവച്ച നടപടി പരിശോധിക്കുമെന്ന് സർവകലാശാല മേധാവി പറഞ്ഞു. രാജി സ്വീകരിക്കണോ നിരസിക്കണോയെന്ന് ഭരണസമിതിയാണ് തീരുമാനിക്കേണ്ടതെന്നും അവർ പറഞ്ഞു.

ചൊവ്വാഴ്ച ആർ‌എസ്‌എസ് ക്യാമ്പിനിടെയാണ് സംഭവം. ആർ‌എസ്‌എസ് പതാകയെ അപമാനിക്കുന്നതായി ആരോപിച്ച് എബിവിപി പ്രകടനം നടത്തി, ഡാം‌ലെയുടെ രാജി അവകാശപ്പെടുകയും ചെയ്തു. പ്രാദേശിക ആർ‌എസ്‌എസ് ഭാരവാഹിയായ ചന്ദ്രമോഹന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡാം‌ലിനെതിരായ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ കോട്‌വാലി ദേഹാത് അഭയ് കുമാർ സിംഗ് പറഞ്ഞു.

Next Story

RELATED STORIES

Share it