World

ദുബയിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം; അക്രമിയെ വെടിവച്ചു കൊന്നു

ഇതേത്തുടര്‍ന്ന് ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബിജി 147 വിമാനം അടിയന്തരമായി ചിറ്റഗോങ് വിമാനത്താവളത്തിലിറക്കി

ദുബയിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം; അക്രമിയെ വെടിവച്ചു കൊന്നു
X

ദുബയ്: ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയില്‍ നിന്ന് ദുബയിലേക്ക് പോയ വിമാനം റാഞ്ചാന്‍ ശ്രമിച്ച അക്രമിയെ വെടിവച്ചു കൊന്നു. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷം സുരക്ഷാസേന അക്രമിയെ വെടിവച്ചു കൊല്ലുകയായിരുന്നു. വിമാനം റാഞ്ചാന്‍ ശ്രമിച്ച ഇയാള്‍ തനിക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി സംസാരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. റാഞ്ചാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബിജി 147 വിമാനം അടിയന്തരമായി ചിറ്റഗോങ് വിമാനത്താവളത്തിലിറക്കുകയായിരുന്നു. ചിറ്റഗോങിലെ ഷാ അമാനത്ത് വിമാനത്താവളത്തിലാണ് വൈകീട്ടോടെ അടിയന്തരമായി ഇറക്കിയത്. വിമാനം റാഞ്ചാന്‍ ശ്രമിച്ച പ്രതിയെ എയര്‍ വൈസ് മാര്‍ഷല്‍ മുഹമ്മദ് മഫീദുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ നടന്ന ഓപറേഷനിലാണ് അക്രമിയെ കീഴടക്കിയത്. വിമാനയാത്രക്കാരനായ തോക്കുധാരി കോക്പിറ്റിലെത്തി പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതരാക്കിയെങ്കിലും ജീവനക്കാരെ സായുധധാരി ബന്ദിയാക്കിയതായി നേരത്തേ ആഭ്യന്തര മന്ത്രി അസദുദ്ദീന്‍ ഖാന്‍ കമാല്‍ പറഞ്ഞിരുന്നു. തോക്കുധാരി പൈലറ്റിന്റെ തലയ്ക്കടിക്കുകയായിരുന്നു. വിമാനം റാഞ്ചിയെന്ന വിവരം കോക്പിറ്റില്‍ നിന്ന് ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും ഷാ അമാനത്ത് വിമാനത്താവളം സ്റ്റേഷന്‍ മാനേജര്‍ മഹ്ഫുസുല്‍ ആലം ഷാ അധികൃതര്‍ സ്ഥിരീകരിച്ചു. സുരക്ഷാ സേന വിമാനം വളഞ്ഞിരിക്കുകയാണ്. മറ്റു വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍, ബിജി 147 വിമാനം ഇപ്പോള്‍ ചിറ്റഗോങിലുണ്ടെന്നും പലതും കേള്‍ക്കുന്നുണ്ടെന്നും ഒന്നും ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ലെന്നും ജനറല്‍ മാനേജര്‍ ഷാക്കില്‍ മെറാജ് പറഞ്ഞു.






Next Story

RELATED STORIES

Share it