Sub Lead

കശ്മിർ ഡിഎസ്പി ദേവിന്ദർ സിങ് ഹിസ്ബുൾ മുജാഹിദീൻ സായുധർക്ക് വീട്ടിൽ അഭയം നൽകി

ഡിഎസ്പി ദേവിന്ദർ സിങ്ങിനെ ഹിസ്ബുൾ മുജാഹിദീൻ സായുധർക്കൊപ്പം അറസ്റ്റ് ചെയ്തിരുന്നു. പോലിസ്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്.

കശ്മിർ ഡിഎസ്പി ദേവിന്ദർ സിങ് ഹിസ്ബുൾ മുജാഹിദീൻ സായുധർക്ക് വീട്ടിൽ അഭയം നൽകി
X

കശ്മീർ: ഡിഎസ്പി ദേവിന്ദർ സിങ് പിടിക്കപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ സായുധർക്ക് അഭയം നൽകിയതായി പിടിഐ റിപോർട്ട് ചെയ്തു. ദേവിന്ദർ സിങ്ങിനേയും സായുധരേയും കാറിൽ സഞ്ചരിക്കവേ ജമ്മു-ശ്രീനഗർ ഹൈവേയിൽ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്യപ്പെട്ട ദേവിന്ദർ ബദാമി ബാഗ് കന്റോൺമെന്റിലെ കരസേനയുടെ xv കോർപ്സ് ആസ്ഥാനത്തിന് തൊട്ടടുത്താണ് താമസിച്ചിരുന്നതെന്ന് വാർത്താ ഏജൻസി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പറഞ്ഞു.

രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച സിംങ് വെള്ളിയാഴ്ച സായുധരെ ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി രാത്രി താമസിക്കാൻ അനുവദിച്ചുവെന്ന് അജ്ഞാത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപോർട്ട് ചെയ്തു. ഉന്നത ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ നവീദ് ബാബു, കൂട്ടാളികളായ ഇർഫാൻ, റാഫി എന്നിവരാണ് പിടിയിലായ സായുധർ. നാലുപേരും ശനിയാഴ്ച രാവിലെ ജമ്മുവിലേക്ക് പുറപ്പെട്ടതായും അവിടെ നിന്ന് ന്യൂഡൽഹിയിലേക്ക് പോകാൻ പദ്ധതിയിട്ടതായും റിപോർട്ടുണ്ട്.

സിങ് ശനിയാഴ്ച ഡ്യൂട്ടിയിൽ ഇല്ലായിരുന്നു, വ്യാഴാഴ്ച വരെ അവധിക്ക് അപേക്ഷിച്ചിരുന്നുവെന്ന് പോലിസ് അധികൃതർ പറഞ്ഞു. നിലവിൽ ഇയാളെ പോലിസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുന്നു. കാറിൽ നിന്ന് രണ്ട് എകെ 47 റൈഫിളുകളും വീട്ടിൽ നിന്ന് ഒരു റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു. ആക്രമണകാരികളിൽ ഒരാളെ ഡൽഹിയിലേക്ക് കൊണ്ടുപോകാനും അവിടെ താമസ സൗകര്യമൊരുക്കാനും സിങ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് 2001ലെ പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റിയ അഫ്സൽ ഗുരു 2013 ൽ അവകാശപ്പെട്ടിരുന്നു.

സിങ്ങിനെ അറസ്റ്റ് ചെയ്തതിന് സംസ്ഥാന പോലിസ് മടിച്ചില്ലെന്ന് മുൻ പോലീസ് ജനറൽ കുൽദീപ് ഖോസ പറഞ്ഞു. അതേസമയം, കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി, ദേവിന്ദർ സിങ്ങിന്റെ പേര് ദേവിന്ദർ ഖാൻ ആയിരുന്നെങ്കിൽ "രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ട്രോൾ റെജിമെന്റിന്റെ" പ്രതികരണം വ്യത്യസ്തമാകുമായിരുന്നെന്ന് ട്വീറ്റ് ചെയ്തു . പുൽവാമ സംഭവത്തിന് പിന്നിൽ ആരാണ് എന്ന ചോദ്യത്തിന് ഇപ്പോൾ തീർച്ചയായും പ്രസക്തിയുണ്ടെന്ന് ചൗധരി പറഞ്ഞു.

Next Story

RELATED STORIES

Share it