Sub Lead

ഒടുവില്‍ ഐഎംഎയുടെ ഇടപെടല്‍; കഫീല്‍ ഖാന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

ഗോരഖ്പൂര്‍ ബിആര്‍ഡി ഗവ.മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച സംഭവത്തോടെയാണ് കഫീല്‍ ഖാന്‍ പൊതുശ്രദ്ധയില്‍ വരുന്നത്. കഫീല്‍ സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി പുറത്ത് നിന്ന് ഓക്‌സിജന്‍ സിലണ്ടര്‍ എത്തിച്ചാണ് ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിച്ചത്.

ഒടുവില്‍ ഐഎംഎയുടെ ഇടപെടല്‍; കഫീല്‍ ഖാന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിന്റെ അപ്രീതിക്ക് പാത്രമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ശിശു രോഗ വിദഗ്ധന്‍ ഡോ. കഫീലിന് ഒടുവില്‍ പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കഫീല്‍ ഖാനെതിരായ സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹത്തിനെതിരായ നിയമനടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഐഎംഎ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ഡോ.കഫീല്‍ ഖാന് അലവന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണം എന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബഞ്ചിന്റേതാണ് ഉത്തരവ്. കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂര്‍്ത്തിയാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. 20 മാസത്തെ അലവന്‍സാണ് കഫീല്‍ ഖാന് യുപി സര്‍ക്കാര്‍ നല്‍കാനുള്ളത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2017ല്‍ ഗോരഖ്പൂര്‍ ബിആര്‍ഡി ഗവ.മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച സംഭവത്തോടെയാണ് കഫീല്‍ ഖാന്‍ പൊതുശ്രദ്ധയില്‍ വരുന്നത്. കഫീല്‍ സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി പുറത്ത് നിന്ന് ഓക്‌സിജന്‍ സിലണ്ടര്‍ എത്തിച്ചാണ് ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തത് മൂലമാണ് ദുരന്തമുണ്ടായത് എന്ന് കഫീല്‍ ഖാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് സര്‍ക്കാരിനെ ചൊടിപ്പിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരസ്യമായി കഫീല്‍ ഖാനെ ശകാരിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് കഫീല്‍ ഖാനെതിരെ പ്രതികാര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങി. കഫീല്‍ ഖാന്റെ സഹോദരന് നേരെ വെടിവയ്പ് നടന്നിരുന്നു. 2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ കഫീല്‍ ജയിലിലായിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതി കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it