Sub Lead

റോഡുകളിലെ നിയമ ലംഘനത്തിന് കർശന നടപടികൾ നിർദേശിക്കുന്ന മോട്ടർ വാഹന നിയമ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ചുമത്തുന്നതടക്കമുള്ള കർശന നിർദേശങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോഡുകളിലെ നിയമ ലംഘനത്തിന് കർശന നടപടികൾ നിർദേശിക്കുന്ന മോട്ടർ വാഹന നിയമ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
X

ന്യൂഡൽഹി: റോഡുകളിലെ നിയമ ലംഘനത്തിന് കർശന നടപടികൾ നിർദേശിക്കുന്ന മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ചുമത്തുന്നതടക്കമുള്ള കർശന നിർദേശങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ബില്ലിലെ നിർദേശങ്ങൾ. കഴിഞ്ഞ ലോക്സഭ ഇതു പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ ചർച്ച പൂർത്തിയാകുന്നതിനു മുൻപേ ലാപ്സായിരുന്നു.

പ്രധാനപ്പെട്ട നിർദേശങ്ങൾ:

∙അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചില്ലെങ്കിൽ 10,000 രൂപ പിഴ.

∙ഡ്രൈവിങ് ലൈസൻസ് സസ്പെൻഡു ചെയ്യപ്പെട്ട ശേഷം വാഹനമോടിച്ചാലും 10,000 രൂപ പിഴയുണ്ടാകും.

∙മോട്ടർ വാഹന നിയമങ്ങൾ ലംഘിക്കുന്ന ആപ് അടിസ്ഥാനമാക്കിയുള്ള ടാക്സികൾക്കും റെന്റ് എ കാർ സർവീസുകൾക്കും മറ്റും ഒരു ലക്ഷം രൂപ വരെ പിഴ.

∙ അമിത വേഗത്തിന് 1000 മുതൽ 2000 രൂപ വരെ പിഴ. നിലവിൽ 400 രൂപയാണ്.

∙ഇൻഷുറൻസില്ലാതെ വാഹനമോടിച്ചാൽ 2000 രൂപ പിഴ.

∙ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചാൽ 1000 രൂപ പിഴയും 3 മാസം ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും.

∙പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനോ, വാഹനമുടമയ്ക്കോ 25,000 രൂപ വരെ പിഴയും 3 വർഷം തടവും. വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും.

∙ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 100 രൂപയിൽ നിന്ന് 500 രൂപയാക്കും.

∙അധികൃതരുടെ ഉത്തരവുകൾ അനുസരിക്കാത്തവർക്ക് കുറഞ്ഞ പിഴ 2000 രൂപ. നിലവിൽ 500 രൂപയാണ്.

∙ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5000 രൂപ പിഴ. അനധികൃത വാഹനമോടിച്ചാലും 5000 രൂപ പിഴയൊടുക്കണം.

∙അപകടകരമായ ഡ്രൈവിങിന് പിഴ 1000ത്തിൽ നിന്ന് 5000 രൂപയായി ഉയർത്തും.

∙മദ്യപിച്ചു വാഹനമോടിച്ചാൽ പിഴ 10,000 രൂപ. നിലവിൽ 2000 രൂപ.

∙ വാഹനത്തിൽ ഓവർലോഡു കയറ്റിയാൽ 20,000 രൂപ പിഴ.

∙സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ 1000 രൂപ പിഴ. നിലവിൽ 100 രൂപയാണ്.

∙ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 5000 രൂപ പിഴ. നിലവിൽ 1000 രൂപ.

ക്രമക്കേട് കണ്ടെത്തിയാൽ പിഴ ഈടാക്കുമെന്ന വ്യവസ്ഥകളടക്കം ഉൾപ്പെടുത്തിയാണ് ബിൽ പാർലിമെന്റിലെത്തുന്നത്. മോശം എഞ്ചിൻ നിർമിച്ചാൽ വാഹന നിർമാതാക്കളിൽ നിന്ന് 500 കോടി രൂപ പിഴയടക്കണമെന്നാണ് നിർദേശം.

Next Story

RELATED STORIES

Share it