Sub Lead

അത്രമേല്‍ പാര്‍ട്ടിയെ സ്നേഹിച്ചിട്ടും മുഖ്യമന്ത്രി ദാക്ഷിണ്യമില്ലാതെ പെരുമാറി: അലന്റെ അമ്മ

യുഎപിഎ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ഇതേ വകുപ്പ് ചുമത്തി കുട്ടികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. ലഘുലേഖ കൈവശം വെച്ചതോ, പുസ്തകം കൈവശം വെച്ചതോ യുഎപിഎ ചുമത്തേണ്ട കാര്യത്തില്‍ പെടില്ല.

അത്രമേല്‍ പാര്‍ട്ടിയെ സ്നേഹിച്ചിട്ടും മുഖ്യമന്ത്രി ദാക്ഷിണ്യമില്ലാതെ പെരുമാറി: അലന്റെ അമ്മ
X

കോഴിക്കോട്: പാര്‍ട്ടി ഞങ്ങളുടെ ജീവനായിരുന്നുവെന്നും അത്രമേല്‍ പാര്‍ട്ടിയെ സ്നേഹിച്ചിട്ടും മുഖ്യമന്ത്രി ദാക്ഷിണ്യമില്ലാതെ പെരുമാറിയെന്നും പന്തീരങ്കാവ് യുഎപിഎ കേസില്‍ വിചാരണ തടവുകാരനായ അലന്റെ അമ്മ സബിത മഠത്തില്‍. അലനും താഹയും മാവോവാദികളാണെന്ന് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലും പറഞ്ഞിട്ടില്ല. അവര്‍ മാവോവാദികളാണെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം വളരെ വിഷമം ഉണ്ടാക്കി. എന്‍ഐഎ കേസ് എറ്റെടുത്തത് ശരിക്കും ഷോക്കായിപ്പോയെന്നും സബിത മഠത്തില്‍ പറഞ്ഞു.

"പൗരത്വബില്ലിനെതിരേ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി സംസാരിച്ച മുഖ്യമന്ത്രിയും സിപിഎമ്മും അലനേയും താഹയേയും മറന്നു. യുഎപിഎ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ഇതേ വകുപ്പ് ചുമത്തി കുട്ടികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. ലഘുലേഖ കൈവശം വെച്ചതോ, പുസ്തകം കൈവശം വെച്ചതോ യുഎപിഎ ചുമത്തേണ്ട കാര്യത്തില്‍ പെടില്ല. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി ദാക്ഷിണ്യമില്ലാതെ പെരുമാറിയത് എന്നറിയില്ല. പലരും നിശബ്ദരായിപ്പോയി. എന്തുകൊണ്ടാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഇങ്ങനെ പെരുമാറിയതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല". എല്ലാ പ്രതീക്ഷയും നശിച്ചു, ഇനി ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലിസിന് പ്രത്യേകിച്ച് തെളിവൊന്നും ലഭിച്ചിട്ടില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ അറിയുന്നത്. അതുകൊണ്ടാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയതെന്നാണ് അറിയുന്നത്. ഈ വീട്ടില്‍ നിന്നാണ് അവന്‍ വളര്‍ന്നത്. അതുകൊണ്ട് എനിക്കുറപ്പുണ്ട്. അവന് ഒരു തരത്തിലുള്ള മാവോവാദി ബന്ധവുമില്ല. അവന് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. അതിനെ എന്ത് പേരിട്ട് വിളിച്ചാലും അവന്‍ അങ്ങനെയാവില്ല എന്നതിന് എനിക്ക് ഉറപ്പുണ്ടെന്നും സബിത മഠത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത്. അലനും താഹയും നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പൊലിസിന്റെ അവകാശവാദം. ഈ സാഹചര്യത്തിലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. അലനും താഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്നും നിരോധിതസംഘടനയുടെ ലഘുലേഖകള്‍ സൂക്ഷിച്ചുവെച്ചതായും പൊലിസ് ആരോപിക്കുന്നത്. യുഎപിഎ വകുപ്പുകളായ 20,32,39 എന്നിവയാണ് യുവാക്കള്‍ക്കെതിരേ ചുമത്തിയത്.

Next Story

RELATED STORIES

Share it