Sub Lead

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോഴും തുടരുന്നുണ്ടെന്ന് എകെ ബാലന്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭാഷാപരവും സാമൂഹികവുമായ ഒറ്റപ്പെടലാണ് ആദിവാസി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് പഠനം നിര്‍ത്തി പോകാനുള്ള പ്രധാന കാരണം

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോഴും തുടരുന്നുണ്ടെന്ന് എകെ ബാലന്‍
X

തിരുവനന്തപുരം: ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോഴും തുടരുന്നുണ്ടെന്ന് സമ്മതിച്ച് മന്ത്രി എകെ ബാലന്‍. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ചിറ്റയം ഗോപകുമാറിൻറെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞത്. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്കെന്നാണ് നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നത്.

കുടുംബപ്രശ്‌നങ്ങള്‍, രക്ഷിതാക്കളുടെ താത്പര്യമില്ലായ്മ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭാഷാപരവും സാമൂഹികവുമായ ഒറ്റപ്പെടല്‍ എന്നിവയാണ് ആദിവാസി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് പഠനം നിര്‍ത്തി പോകാനുള്ള പ്രധാന കാരണങ്ങളെന്ന് മന്ത്രി. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച ശാസ്ത്രീയ പഠനം വകുപ്പ് ഇതുവരെയും നടത്തിയിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കുണ്ടെന്ന് സമ്മതിച്ച് എകെ ബാലന്‍ തന്നെ രംഗത്ത് വന്നത്.


ആദിവാസി ജനസംഖ്യയുടെ 47 ശതമാനമുള്ള വയനാട്ടില്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനാവശ്യമായ സ്‌കൂളുകളോ കോളജുകളോ ഇല്ല. വയനാട്ടില്‍ കൂടുതല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വേണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നു. ഹയര്‍ സെക്കന്‍ഡറി പാസായ വിദ്യാര്‍ഥികളും തുടര്‍പഠനത്തിന് സാഹചര്യമില്ലാത്ത അവസ്ഥ നേരിടുന്നുണ്ടെന്നു വാർത്തകൾ നേരത്തെ പുറത്തുവന്നതാണ്.

2016-2017 വര്‍ഷത്തില്‍ വയനാട്ടില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ 359 വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തിയിരുന്നു. 2017-18 ല്‍ കൊഴിഞ്ഞുപോക്ക് 321 ആയും 2018-19ല്‍ 111 ആയും കുറഞ്ഞ്ഞിട്ടുണ്ട്. എന്നാൽ ഈ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാൻ ആവശ്യമായ പദ്ധതികൾ നിലവിലുണ്ടെങ്കിലും പര്യാപ്തമായ രീതിയിൽ പദ്ധതി നടത്തിപ്പ് ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാണ്.

Next Story

RELATED STORIES

Share it