Sub Lead

അദാനിക്ക് വേണ്ടി ഒഡീഷയിലെ തലബിര വനം തുടച്ചു നീക്കുന്നു

കല്‍ക്കരി ഖനന പദ്ധതിക്കായി 1,038 ഹെക്ടര്‍ വനഭൂമി അദാനി ഗ്രൂപ്പിന് കൈമാറാന്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2019 മാര്‍ച്ചില്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് മരങ്ങള്‍ വെട്ടിമാറ്റുന്നത്.

അദാനിക്ക് വേണ്ടി ഒഡീഷയിലെ തലബിര വനം തുടച്ചു നീക്കുന്നു
X

സംബാല്‍പൂര്‍: അദാനി ഗ്രൂപ്പിന് ഖനന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒഡീഷയിലെ സംബാല്‍പൂരില്‍ വനം തുടച്ചു നീക്കുന്നു. കല്‍ക്കരി ഖനി സ്ഥാപിക്കുന്നതിനായി തലബിര വനത്തില്‍ 40,000 മരങ്ങള്‍ മുറിച്ചു മാറ്റിയത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഗ്രാമവാസികള്‍ സംരക്ഷിച്ചിരുന്ന വനമാണ് നശിപ്പിക്കപ്പെട്ടത്.

തലാബിര കല്‍ക്കരി ബ്ലോക്ക് എന്ന ഓപ്പണ്‍ കാസ്റ്റ് കല്‍ക്കരി ഖനന പദ്ധതിക്കായി 1,038 ഹെക്ടര്‍ വനഭൂമി അദാനി ഗ്രൂപ്പിന് കൈമാറാന്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2019 മാര്‍ച്ചില്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് മരങ്ങള്‍ വെട്ടിമാറ്റുന്നത്. നിര്‍ദ്ദിഷ്ട തലബിര കല്‍ക്കരി ഖനന പദ്ധതി നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റേതായിരുന്നു. 2018ല്‍ അദാനി ഗ്രൂപ്പുമായി എന്‍എല്‍സി ഖനി വികസന ഓപ്പറേറ്റര്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

മൈനിംഗ് ബെല്‍റ്റിലാണ് വനമേഖല സ്ഥിതിചെയ്യുന്നത്, അവിടെ നിരവധി വര്‍ഷങ്ങളായി ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മരങ്ങള്‍ വെട്ടിമാറ്റുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, കാരണം പ്രശ്‌നം കൂടുതല്‍ ആഴത്തിലാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷമായി ഈ പ്രദേശം ഗ്രാമീണര്‍ സംരക്ഷിക്കുന്നു. അതിനായി, ഗ്രാമീണര്‍ പരമ്പരാഗത ഗ്രാമ വന സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ വനനശീകരണം വനാവകാശ നിയമത്തിന്റെ (2006) ഗുരുതരമായ ലംഘനമാണ്. നിലവില്‍, പ്രദേശം മുഴുവന്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

Next Story

RELATED STORIES

Share it