Sub Lead

നടിയെ ആക്രമിച്ച കേസ്: പ്രതിപട്ടികയില്‍ നിന്നൊഴിവാക്കണമെന്ന ദിലീപിന്റെ ഹരജി കോടതി തള്ളി

പ്രഥമ ദൃഷ്ട്യാ ഹരജി അനുവദിക്കാനുള്ള കാര്യങ്ങള്‍ കാണുന്നില്ലെന്ന് വ്യക്തമാക്കിയാണ് ദിലീപിന്റെ വിടുതല്‍ ഹരജി തള്ളിയിരിക്കുന്നത്.തനിക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്ന നിരത്തിയിരിക്കുന്ന തെളിവുകള്‍ വിചാരണയിലേക്ക് പോകുന്നതിന് പര്യാപ്തമല്ലെന്നായിരുന്നു ദിലീപ് ഉയര്‍ത്തിയിരുന്ന പ്രധാന വാദം.കേസുമായി ബന്ധപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ അടക്കം നല്‍കിയ ഹരജികളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന അതേ വാദഗതികള്‍ തന്നെയാണ് വിടുതല്‍ ഹരജിയിലും ഉന്നയിച്ചിരിക്കുന്നത്. ദിലീപിന്റെ വിടുതല്‍ ഹരജി തള്ളി സാഹചര്യത്തില്‍ കുറ്റം ചുമത്തല്‍ അടക്കമുള്ള നടപടികളിലേക്ക്് ഉടന്‍ തന്നെ വിചാരണ കോടതി കടക്കും

നടിയെ ആക്രമിച്ച കേസ്: പ്രതിപട്ടികയില്‍ നിന്നൊഴിവാക്കണമെന്ന ദിലീപിന്റെ ഹരജി കോടതി തള്ളി
X

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നഭ്യര്‍ഥിച്ച് നടന്‍ ദിലീപ് നല്‍കിയ വിടുതല്‍ ഹരജി വിചാരണ കോടതി തള്ളി. പ്രഥമ ദൃഷ്ട്യാ ഹരജി അനുവദിക്കാനുള്ള കാര്യങ്ങള്‍ കാണുന്നില്ലെന്ന് വ്യക്തമാക്കിയാണ് ദിലീപിന്റെ വിടുതല്‍ ഹരജി തള്ളിയിരിക്കുന്നത്.തനിക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്ന നിരത്തിയിരിക്കുന്ന തെളിവുകള്‍ വിചാരണയിലേക്ക് പോകുന്നതിന് പര്യാപ്തമല്ലെന്നായിരുന്നു ദിലീപ് ഉയര്‍ത്തിയിരുന്ന പ്രധാന വാദം.കേസുമായി ബന്ധപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ അടക്കം നല്‍കിയ ഹരജികളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന അതേ വാദഗതികള്‍ തന്നെയാണ് വിടുതല്‍ ഹരജിയിലും ഉന്നയിച്ചിരിക്കുന്നത്. കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ നേരത്തെ സുപ്രിം കോടതിയുടെ അനുമതിയോടെ ഐടി വിദഗ്ദന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ ദിലീപ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിവരം കൂടി ഉള്‍പ്പെടുത്തിയാണ് ദിലീപ് വിടുതല്‍ ഹരജി നല്‍കിയത്.

ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാല്‍ ഹരജിയിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ദിലീപ് നല്‍കിയ ഹരജിയില്‍ രണ്ടു ദിവസം കൊണ്ടാണ് വാദം പൂര്‍ത്തിയായത്. ദിലീപിനെ കുറ്റവിമുക്തനാക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.കേസില്‍ ദിലീപിനെതിരെ വിചാരണ നടത്താന്‍ ശക്തമായ തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റത്തിന് മതിയായ സാക്ഷിമൊഴികളും തെളിവുകളും ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.രണ്ടു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ഹരജിയില്‍ ഇന്ന് കോടതി വിധി പറഞ്ഞിരിക്കുന്നത്. ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. മറ്റു പ്രതികള്‍ എത്തിയിരുന്നു. ദിലീപിനു വേണ്ടി അഭിഭാഷകനാണ് ഹാജരായത്. ദിലീപിന്റെ വിടുതല്‍ ഹരജി തള്ളി സാഹചര്യത്തില്‍ കുറ്റം ചുമത്തല്‍ അടക്കമുള്ള നടപടികളിലേക്ക്് ഉടന്‍ തന്നെ വിചാരണ കോടതി കടക്കും.ദിലീപ് അടക്കം മുഴുവന്‍ പ്രതികളും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.കുറ്റം ചുമത്തല്‍ നടപടി തിങ്കാളാഴ്ച നടന്നേക്കുമെന്നാണ് സൂചന

Next Story

RELATED STORIES

Share it