Sub Lead

നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക്; നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും

അഭിനേതാക്കളുടെ സംഘടനയായ അമ്മ നിര്‍വാഹക സമിതിയുടെ യോഗത്തിലാണ് പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് തീരുമാനമെടുത്തത്. ചിത്രീകരണം മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് യോഗത്തില്‍ വ്യവസ്ഥയുണ്ടാക്കിയിരിക്കുന്നത്. ഇത് ഷെയിന്‍ നിഗം അംഗീകരിച്ചിട്ടുണ്ട്. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയുമായി അടുത്ത ദിവസം ചര്‍ച്ച നടക്കും.

നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക്; നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും
X

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. അഭിനേതാക്കളുടെ സംഘടനയായ അമ്മ നിര്‍വാഹക സമിതിയുടെ യോഗത്തിലാണ് പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് തീരുമാനമെടുത്തത്. ചിത്രീകരണം മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് യോഗത്തില്‍ വ്യവസ്ഥയുണ്ടാക്കിയിരിക്കുന്നത്. ഇത് ഷെയിന്‍ നിഗം അംഗീകരിച്ചിട്ടുണ്ട്. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയുമായി അടുത്ത ദിവസം ചര്‍ച്ച നടക്കും.ഷെയിന്‍നിഗവും നിര്‍മാതാക്കളുമായി ഏതാനും നാളുകളായി തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് അമ്മ നിര്‍വാഹക സമിതിയോഗം ചേര്‍ന്നത്.

യോഗത്തിലേക്ക് ഷെയിന്‍ നിഗത്തേയും വിളിച്ചുവരുത്തിയിരുന്നു. വെയില്‍,കുര്‍ബാനി സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അമ്മ സംഘടനയുടെ നിര്‍വാഹക സമിതി യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരു പാട് പോംവഴികള്‍ ആലോചിച്ചു. പ്രശ്‌നങ്ങള്‍ തീര്‍ക്കുകയെന്നാണ് ലക്ഷ്യം.അതിനായി ഒരു പാട് കാര്യങ്ങള്‍ ആലോചിച്ചു.ഇതിന്റെ ഭാഗമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നാളെയോ അതിനടുത്ത ദിവസമോ ചര്‍ച്ച നടത്തും.

വെയില്‍,കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടം പരിഹാരം നല്‍കാനാണ് അമ്മയുടെ യോഗത്തില്‍ ധാരണയിലെത്തിയിരിക്കുന്നത്.ഇത് ഷെയിന്‍ നിഗമും അംഗീകരിച്ചു.നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടപോലെ ഒരു കോടിയൊന്നും നല്‍കില്ല. എന്നാല്‍ ചെറിയ രീതിയിലുള്ള നഷ്ടപരിഹാരം നല്‍കും. അത് എങ്ങനെയെന്നത് സംബന്ധിച്ച് നിര്‍മാതാക്കളുമായി ധാരണയിലെത്തണം.എന്തായാലും നഷ്ട പരിഹാരം നല്‍കും.അമ്മ സംഘടനയുടെ തീരുമാനം അംഗീകരിക്കാമെന്നാണ് ഷെയിന്‍ പറഞ്ഞിരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു.എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ പ്രസിഡന്റ്‌മോഹന്‍ലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it