തെറിവിളിയുമായി ബ്രണ്ണൻ കോളജ് പ്രിൻസിപ്പലിൻറെ വീട്ടിലേക്ക് എബിവിപി മാർച്ച്

"ഫൽഗുണനെന്ന തെമ്മാടിയായ പ്രിൻസിപ്പലിനെതിരെയുള്ള താക്കീതാണ് ഈ മാർച്ചെന്നാണ്" എബിവിപി നേതൃത്വം ഭീഷണി സ്വരത്തിൽ പറഞ്ഞിരിക്കുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് എബിവിപി ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്.

തെറിവിളിയുമായി ബ്രണ്ണൻ കോളജ് പ്രിൻസിപ്പലിൻറെ വീട്ടിലേക്ക് എബിവിപി മാർച്ച്

തലശേരി: തലശേരി ബ്രണ്ണൻ കോളജ് പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് എബിവിപി മാർച്ച്. "ഫൽഗുണനെന്ന തെമ്മാടിയായ പ്രിൻസിപ്പലിനെതിരെയുള്ള താക്കീതാണ് ഈ മാർച്ചെന്നാണ്" എബിവിപി നേതൃത്വം ഭീഷണി സ്വരത്തിൽ പറഞ്ഞിരിക്കുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് എബിവിപി ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്.

കോളജില്‍ കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ പ്രിൻസിപ്പലിനെ സമീപിച്ചിരുന്നു. കാംപസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അരമണിക്കൂര്‍ നേരത്തേക്ക് ഒരു പരിപാടിക്ക് അവര്‍ക്ക് അനുമതി നല്‍കി. അതു കഴിഞ്ഞാല്‍ കൊടിമരം മാറ്റാമെന്ന് നേതാക്കള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ അവര്‍ അത് ചെയ്തില്ല, പിന്നീട് സംഘര്‍ഷ സാധ്യത ഉണ്ടായപ്പോള്‍ പൊലീസ് സഹായത്തോടെ കൊടിമരം നീക്കം ചെയ്യുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

എന്നാൽ നേരത്തെ സംഘർഷത്തെ തുടർന്ന് പോലിസ് കൊടിമരം എടുത്ത് മാറ്റിയെങ്കിലും അതിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാൻ എബിവിപിക്ക് കഴിഞ്ഞിരുന്നില്ല. പ്രിൻസിപ്പലിനെതിരേ ഭീഷണി സ്വരത്തിലാണ് നേതാക്കൾ എല്ലാവരും പ്രസംഗിച്ചത്. യുജിസിക്ക് പരാതി നൽകുമെന്നും നിയമപരമായി പ്രിൻസിപ്പലിനെ നേരിടുമെന്നും എബിവിപി നേതാക്കൾ പറഞ്ഞു.

RELATED STORIES

Share it
Top