Sub Lead

പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ജ​മ്മുക​ശ്മീ​രി​ൽ അ​റ​സ്​​റ്റി​ലാ​യത് 40,000ത്തോ​ളം ആ​ളു​ക​ൾ

താ​ഴ്വ​ര​യി​ൽ എ​ല്ലാ​വ​രും, അറ​സ്​​റ്റ്​ ചെ​യ്തേ​ക്കു​മെ​ന്ന ഭ​യ​ത്തി​ലാ​ണെ​ന്നും സ​ന്ദ​ർ​ശ​ന​ത്തിനു ശേ​ഷം ശ​നി​യാ​ഴ്ച പ്ര​സ്ക്ല​ബ് ഓഫ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ജ​മ്മുക​ശ്മീ​രി​ൽ അ​റ​സ്​​റ്റി​ലാ​യത് 40,000ത്തോ​ളം ആ​ളു​ക​ൾ
X

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ജ​മ്മുക​ശ്മീ​രി​ൽ അ​റ​സ്​​റ്റി​ലാ​യത് 40,000ത്തോ​ളം ആ​ളു​ക​ൾ. വെ​ൽഫെ​യ​ർ പാ​ർ​ട്ടി വ​സ്തു​താ​ന്വേ​ഷ​ണ സം​ഘമാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ, അ​ഭി​ഭാ​ഷ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, സാ​ധാ​ര​ണ​ക്കാ​ർ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രും അ​റ​സ്​​റ്റ്​ ചെയ്യപ്പെട്ടവരിൽ പെ​ടും.

സെ​പ്​​റ്റം​ബ​ർ 12, 13 തീ​യ​തി​ക​ളി​ൽ ശ്രീ​ന​ഗ​ർ, ബാ​ര​മു​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. പാർട്ടി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് എസ്ക്യൂആ​ർ ഇല്യാ​സ്. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സീ​മ മു​ഹ്സി​ൻ, സു​ബ്ര​ഹ്​​മ​ണി അ​ർ​മു​ഖം എ​ന്നി​വ​രാ​ണ് താ​ഴ്വ​ര സ​ന്ദ​ർ​ശി​ച്ച​ത്. താ​ഴ്വ​ര​യി​ൽ എ​ല്ലാ​വ​രും, അറ​സ്​​റ്റ്​ ചെ​യ്തേ​ക്കു​മെ​ന്ന ഭ​യ​ത്തി​ലാ​ണെ​ന്നും സ​ന്ദ​ർ​ശ​ന​ത്തിനു ശേ​ഷം ശ​നി​യാ​ഴ്ച പ്ര​സ്ക്ല​ബ് ഓഫ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മൊ​ബൈ​ൽ, ഇ​ൻ​റ​ർ​നെ​റ്റ് തു​ട​ങ്ങി സം​വി​ധാ​ന​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്കു​ക, അ​റ​സ്​​റ്റി​ലാ​യവരെ ഉ​ട​ൻ വി​ട്ട​യ​ക്കു​ക, ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ച് ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ക, ക​ശ്മീ​രി ജ​ന​ത​യോ​ട് ആ​ത്മാ​ർ​ഥ​മാ​യി സംസാരിക്കുക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ന്ദ്ര​ത്തി​ന് സം​ഘം നി​വേ​ദ​നം ന​ൽ​കിയിട്ടുമുണ്ട്.

Next Story

RELATED STORIES

Share it