Sub Lead

നൊബേൽ ജേതാവ് അഭിജിത് ബാനർജി നോട്ട് നിരോധനത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ

ചുരുങ്ങിയ കാലത്തിനുള്ളിൽ നമ്മുടെ ജിഡിപി നിരക്ക് കുത്തനെ താഴാൻ പോവുകയാണ്. ഈ നോട്ട് നിരോധനത്തിൽ എന്ത് യുക്തിയാണ് ഉള്ളതെന്ന് ഇതുവരെ മനസിലായിട്ടില്ല.

നൊബേൽ ജേതാവ് അഭിജിത് ബാനർജി നോട്ട് നിരോധനത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ
X

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലേ ശ്രദ്ധേയമായ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ന്യായ് പദ്ധതി. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് രാജ്യത്തെ 20 ശതമാനം ആളുകള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു ന്യായ്.

കോണ്‍ഗ്രസിന്റെ ഈ സ്വപ്‌ന പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച സൂത്രധാരനാണ് ഇന്ന് നൊബേല്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി. പദ്ധതിയുമായി ബന്ധപ്പെട്ട് ബിസിനസ് ടുഡേയ്ക്ക് അദ്ദേഹം അഭിമുഖം നല്‍കിയിരുന്നു. പദ്ധതിയുടെ മസ്തിഷ്‌കം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. നോട്ടുനിരോധനം അനാവശ്യമായിരുന്നു എന്നും ജിഎസ്ടി നടപ്പാക്കിയത് ശരിയായ രീതിയിലല്ല എന്നും വിമര്‍ശിച്ച ശാസ്ത്രജ്ഞന്‍ കൂടിയാണ് ഇദ്ദേഹം.

നോട്ട് നിരോധനത്തിന് പിന്നാലെ അഭിജിത് ബാനർജി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു. "ചുരുങ്ങിയ കാലത്തിനുള്ളിൽ നമ്മുടെ ജിഡിപി നിരക്ക് കുത്തനെ താഴാൻ പോവുകയാണ്. ഈ നോട്ട് നിരോധനത്തിൽ എന്ത് യുക്തിയാണ് ഉള്ളതെന്ന് ഇതുവരെ മനസിലായിട്ടില്ല. പണ രഹിതമായ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നീക്കം അഭികാമ്യമാണ്. അത് അഴിമതിയെ കുറച്ചു കൂടി കുറയ്ക്കാൻ സഹായിക്കുമെന്നും ഞാൻ കരുതുന്നു. അഴിമതിക്കാർക്കെതിരായ കരാറും നിയമ നിർവഹണവും ഈ സമ്പദ് വ്യവസ്ഥയിൽ ഉൾപ്പെടുന്നില്ല എന്നത് തന്നെയാണ് കാരണം. വായ്പ തട്ടിപ്പ് നടത്തിയവരെ വെറുതെ വിടുകയാണ്. അവർ പണം മുഴുവൻ വിദേശ ബാങ്കുകളിലെ അകൗണ്ടുകളിലേക്ക് മാറ്റുന്നത് നാം കാണുന്നുണ്ട്".

ആഗോള ദാരിദ്യനിര്‍മാര്‍ജ്ജനത്തിനുള്ള പരീക്ഷണ പദ്ധതികളാണ് ഇപ്പോള്‍ പുരസ്കാരത്തിന് അര്‍ഹമായിട്ടുള്ളത്. ഫ്രഞ്ച് വംശജനായ യുഎസ് പൗരന്‍ എസ്തര്‍ ഡുഫ്‌ളോ, യുഎസ് പൗരന്‍ മൈക്കിള്‍ ക്ലമര്‍ എന്നിവര്‍ക്കൊപ്പമാണ് പുരസ്‌കാരം. മൂവരുടെയും ഗവേഷണ പഠനങ്ങള്‍ ആഗോള തലത്തില്‍ ദാരിദ്ര്യം കുറച്ചു കൊണ്ടുവരുന്നതില്‍ ഏറെ പ്രയോജനപ്പെട്ടതായി പുരസ്‌കാര സമിതി വിലയിരുത്തി.

Next Story

RELATED STORIES

Share it