Sub Lead

രൂക്ഷ വിമര്‍ശനവുമായി സി ആര്‍ നീലകണ്ഠന്‍; ആശയക്കുഴപ്പമുണ്ടാക്കിയത് ആംആദ്മി കേന്ദ്രനേതൃത്വമെന്ന് സി ആര്‍ നീലകണ്ഠന്‍

ലോക് സഭാ തിരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് നേരത്തെ ചോദിച്ചപ്പോള്‍് ഇടതുമുന്നണിയെയോ യുഡിഎഫിനെയോ പിന്തുണയ്‌ക്കേണ്ടതില്ലെന്നും എന്‍ഡിഎ യെ തോല്‍പിക്കാന്‍ പറ്റൂന്ന സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കണമെന്നുമായിരുന്നു പറഞ്ഞിരുന്നത്.അതനുസരിചുള്ള പ്രവര്‍ത്തകരുടെ തീരുമാനമാനമാണ് താന്‍ പ്രഖ്യാപിച്ചത്.കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന്റെ പേരില്‍ പാര്‍ടിയില്‍ നിന്നും വിട്ടു പോകാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു

രൂക്ഷ വിമര്‍ശനവുമായി സി ആര്‍ നീലകണ്ഠന്‍; ആശയക്കുഴപ്പമുണ്ടാക്കിയത് ആംആദ്മി കേന്ദ്രനേതൃത്വമെന്ന് സി ആര്‍ നീലകണ്ഠന്‍
X

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആംആദ്മി പാര്‍ടിയുടെ പിന്തുണ എല്‍ഡിഎഫിന് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നലെ പാര്‍ടി കേന്ദ്രനേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിലെ കണ്‍വീനറായിരുന്നു സി ആര്‍ നീലകണ്ഠന്‍.ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കിയത് പാര്‍ടി കേന്ദ്രനേതൃത്വമാണെന്ന് സി ആര്‍ നീലകണ്ഠന്‍.തന്നെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയ കേന്ദ്ര നേതൃത്വത്തിന്റെ നടപടി അംഗീകരിക്കുന്നുവെന്നും സി ആര്‍ നീലകണ്ഠന്‍ തേജസ് ന്യൂസിനോട് പറഞ്ഞു.ലോക് സഭാ തിരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് നേരത്തെ ചോദിച്ചപ്പോള്‍് ഇടതുമുന്നണിയെയോ യുഡിഎഫിനെയോ പിന്തുണയക്കേണ്ടതില്ലെന്നും എന്‍ഡിഎ യെ തോല്‍പിക്കാന്‍ പറ്റൂന്ന സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കണമെന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാല്‍ കേരളത്തില്‍ ഒരോ മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമാണ്.അതനുസരിച്ച് ഓരോ മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ അനുസരിച്ചുള്ള നിലപാടാണ് കേരളത്തില്‍ പാര്‍ടി സ്വീകരിച്ചത്.

ഒരോ മണ്ഡലത്തിലെയും പ്രവര്‍ത്തകരാണ് അത് തീരൂമാനിച്ചത്. അല്ലാതെ താനല്ല.തന്റെ വ്യക്തിപരമായ അഭിപ്രായം അടിച്ചേല്‍പ്പിച്ചുമില്ല.ഒരോ മണ്ഡലത്തിലെയും പ്രവര്‍ത്തകരുടെ അഭിപ്രായമനുസരിച്ചാണ് അതാത് മണ്ഡലത്തില്‍ നിലപാട് പ്രഖ്യാപിച്ചത്.18 ന് ചേര്‍ന്ന് യോഗത്തില്‍ 12 മണ്ഡലത്തിലെ കാര്യമാണ് തീരൂമാനിച്ചത്. ഇതില്‍ 11 ഇടത്ത് യുഡിഎഫിനെ പിന്തുണയ്ക്കാനും ഒരിടത്ത് എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുമായിരുന്നു തീരുമാനം.ബാക്കി എട്ടു മണ്ഡലങ്ങളില്‍ അവിടുത്തെ കമ്മിറ്റികളുടെ തീരുമാനം വന്നതിനു ശേഷം പ്രഖ്യാപിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്.ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കണമെന്ന് കേന്ദ്രനേതൃത്വം നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലായിരുന്നു. അന്നു തന്നെ ആ നിലപാട് എടുക്കുമായിരുന്നു.അല്ലെങ്കില്‍ ഇവര്‍ പറയണമായിരുന്നു നിലപാട് പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കണമെന്ന്. അതും പറഞ്ഞില്ല.

നമ്മുക്ക് തിരഞ്ഞെടുപ്പില്‍ ഒരു നിലപാട് പ്രഖ്യാപിക്കണമല്ലോ അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 18 ന് തങ്ങള്‍ ജില്ലാ കമ്മിറ്റികളുമായി ചര്‍ച്ച ചെയ്ത് പാര്‍ടി കണ്‍വീനര്‍ എന്ന നിലയില്‍ തന്റെ ചുമതലയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് കേരള ഘടകത്തിന്റെ നിലപാട് പ്രഖ്യാപിച്ചത്.കേന്ദ്ര നേതൃത്വം ഇപ്പോള്‍ എടുത്ത നിലപാട് നേരത്തെ എടുക്കുകയായിരുന്നുവെങ്കില്‍ ഒരു കുഴപ്പവുമുണ്ടാകില്ലായിരുന്നുവെന്നും സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.കേന്ദ്രനേതൃത്വമാണ് തന്നെ കണ്‍വീനറാക്കിയത്. അതുകൊണ്ടു തന്നെ മാറ്റി മറ്റൊരാളെ കണ്‍വീനറാക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നും നടപടി അംഗീകരിക്കുന്നുവെന്നും സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന്റെ പേരില്‍ പാര്‍ടിയില്‍ നിന്നും വിട്ടു പോകാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it