Sub Lead

കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 16 വയസുകാരൻ ജോലിക്കായി ഷോപിയാനിലേക്ക് പോയതെന്ന് കുടുംബം

പുസ്തകങ്ങൾ വാങ്ങുന്നതിനും വിദ്യാഭ്യാസത്തിന് പണം കണ്ടെത്തുന്നതിനും ആവശ്യമായ പണം സമ്പാദിക്കുമെന്ന് പറഞ്ഞാണ് അബ്രാർ പോയതെന്ന് ഉമ്മ സാക്ഷ്യപ്പെടുത്തുന്നു.

കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 16 വയസുകാരൻ ജോലിക്കായി ഷോപിയാനിലേക്ക് പോയതെന്ന് കുടുംബം
X

ശ്രീനഗർ: കശ്മീരിലെ ഷോപിയാനിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 16 വയസുകാരൻ ജോലിക്കായി ഷോപിയാനിലേക്ക് പോയതാണെന്ന് കുടുംബം. ഏറ്റുമുട്ടൽ നടന്നെന്ന് സൈന്യം പറയുന്ന ജുലൈ 17 ന് ഒരുദിവസം മുമ്പാണ് മുഹമ്മദ് അബ്രാർ എന്ന പ്ലസ് ടു വിദ്യാർത്ഥി ജോലിക്കായി തന്റെ ​ഗ്രാമത്തിൽ നിന്ന് ഷോപിയാനിലേക്ക് പോയതെന്ന് കുടുംബം പറയുന്നു.

പുസ്തകങ്ങൾ വാങ്ങുന്നതിനും വിദ്യാഭ്യാസത്തിന് പണം കണ്ടെത്തുന്നതിനും ആവശ്യമായ പണം സമ്പാദിക്കുമെന്ന് പറഞ്ഞാണ് അബ്രാർ പോയതെന്ന് ഉമ്മ സാക്ഷ്യപ്പെടുത്തുന്നു. നാല് മക്കളുടെ ഉമ്മയാണ് സഫിത് ജാൻ. അബ്രാറിനൊപ്പം പോയത് 25 വയസ്സുള്ള മരുമകൻ ഇബ്രാറായിരുന്നു. കാടിനകത്തുകൂടി അബ്രാറും സഹോദരനും 70 കിലോമീറ്റർ ട്രെക്കിംഗ് നടത്തി ഷോപിയാനിലെത്തിയത് അവിടെ അവരുടെ ബന്ധു ഇംതിയാസ് ജോലി ചെയ്യുന്നുണ്ട്.

ജൂലൈ 17 ന് വൈകുന്നേരം 4.30 ഓടെ ഇംതിയാസിന്റെ മൊബൈൽ ഫോണിൽ നിന്ന് ഒരു വീഡിയോ വന്നിരുന്നു. ഞങ്ങൾ സുരക്ഷിതമായി എത്തി. വിഷമിക്കേണ്ട, ഫോണിലൂടെ ഞാൻ നിങ്ങളുമായി ബന്ധപ്പെടും, ഇവിടെ ഒരു താമസസ്ഥലം വാടകയ്‌ക്കെടുത്തിട്ടുണ്ട്, ഞാൻ പച്ചക്കറികളും മറ്റ് വസ്തുക്കളും വാങ്ങാൻ പോവുകയാണെന്നും അവർ പറഞ്ഞു. അതിനുശേഷം അബ്രാർ, ഇബ്രാർ, ഇംതിയാസ് എന്നിവരെ കാണാതായി.

ജൂലൈ 17 ന് തെക്കൻ കശ്മീരിലെ ഷോപിയൻ പ്രദേശത്ത് അബ്രാർ, ഇംതിയാസ്, ഇബ്രാർ എന്നിവരെ കാണാതായത്. പിറ്റേന്ന് ഷോപിയാനിലെ അംഷിപോറയിൽ വെടിവയ്പ്പ് നടന്നു. ഈ വെടിവയ്പിൽ മൂന്ന് അജ്ഞാത സായുധരെ കൊന്നതായി സൈന്യം അവകാശപ്പെടുന്നു. കൊല്ലപ്പെട്ടവരുടെ ഫോട്ടോകൾ കാണാതായവരോട് സാമ്യമുണ്ടെന്ന് മൂന്ന് ചെറുപ്പക്കാരുടെയും കുടുംബങ്ങൾ പറയുന്നു. കുടുംബങ്ങൾ ഉന്നയിച്ച അവകാശവാദങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് സൈന്യവും പോലിസും അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it