Sub Lead

യുഎപിഎ: 120 ആദിവാസികൾ 3 വർഷമായി വിചാരണയില്ലാതെ തടവിൽ

തന്റെ ഗ്രാമത്തിലെ ഏഴ് കുട്ടികളേയും ഇതേ കേസിൽ പ്രതിചേർക്കുകയും പതിനെട്ട് മാസം ദന്തേവാഡ ജയിലിൽ തടവിലിട്ട ശേഷം അവരെ വിട്ടയക്കുകയായിരുന്നെന്ന് സർപാഞ്ച് പറഞ്ഞു.

യുഎപിഎ: 120 ആദിവാസികൾ 3 വർഷമായി വിചാരണയില്ലാതെ തടവിൽ
X

ബസ്തർ: ഛത്തീസ്​ഗഢിലെ ബസ്തറിൽ യുഎപിഎ പ്രകാരം 120 ആദിവാസികൾ 3 വർഷമായി വിചാരണയില്ലാതെ തടവിൽ. 2017 ഏപ്രിലിൽ ബുർകപാലിൽ 25 സിആർ‌പി‌എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട മാവോവാദി ആക്രമണത്തിന് പിന്നാലെയാണ് ബസ്തർ മേഖലയിലെ ആറു ​ഗ്രാമങ്ങളിൽ നിന്നായി 120 ആദിവാസികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു തടവിലാക്കിയത്.

2010 ൽ 76 സിആർ‌പി‌എഫ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ട മവോവാദി ആക്രമണത്തിനു ശേഷം ബസ്തർ മേഖലയിൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഉണ്ടായ മാരകമായ ആക്രമണങ്ങളിലൊന്നാണ് 'ബുർകപാൽ ആക്രമണം'. ചിന്താഗുഫ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ബുർകപാൽ, ​ഗൊണ്ടപ്പള്ളി, ചിന്താഗുഫ, ടാൽമെറ്റ്‌ല, കൊരൈഗുണ്ടം, തോങ്കുഡ എന്നീ ആറു ​ഗ്രാമങ്ങളിലെ 120 ആദിവാസികളാണ് കുറ്റാരോപിതർ.

ആക്രമണം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ, എന്റെ ഗ്രാമത്തിലെ 37 നിവാസികളെ യുഎപിഎ പ്രകാരം കേസെടുത്ത് ജയിലിലേക്ക് അയച്ചെന്ന് ബുർകപാൽ ​ഗ്രാമത്തിലെ 30 കാരനായ മുച്ചാക്കി ഹണ്ട പറഞ്ഞു. ആക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ച് മൂത്ത സഹോദരൻ ജയിലിൽ കഴിയുകയാണെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർപാഞ്ച് കൂടിയായ ഹണ്ട പറഞ്ഞു. അന്ന് ഗ്രാമത്തിൽ ഉണ്ടായിരുന്ന എല്ലാ പുരുഷൻമാർക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് സർപാഞ്ച് അവകാശപ്പെട്ടു.

ഗ്രാമത്തിൽ താമസിക്കുന്ന എല്ലാ പുരുഷന്മാർക്കും ചില കൗമാരക്കാർക്കും പോലും യു‌എ‌പി‌എ ചുമത്തിയിട്ടുണ്ട്. നഗരങ്ങളിൽ ജോലി ചെയ്യുന്നവരെ മാത്രമേ അവർ പ്രതി ചേർക്കാതിരുന്നിട്ടുള്ളൂ. ഞാൻ ആന്ധ്രയിലെ ഒരു പലചരക്ക് കടയിൽ ജോലി ചെയ്യുകയായിരുന്നു, അതിനാൽ ഞാൻ തടവിലാക്കപ്പെട്ടിട്ടില്ല. പക്ഷേ എന്റെ സഹോദരനെ തടവിലാക്കി. ആക്രമണത്തിൽ തടവിലാക്കപ്പെട്ട ഒരു വ്യക്തി പോലും ഉൾപ്പെട്ടിട്ടില്ല, എന്നാൽ അവർ മാവോവാദികളാണെന്ന് ആരോപിച്ച് പോലിസ് കേസെടുത്തുവെന്ന് സർപാഞ്ച് കൂട്ടിച്ചേർത്തു.

മൂന്ന് വർഷത്തിലേറെയായി ഇവർ തടവിലായിട്ട്. എന്നാൽ ഈ കേസുകളിൽ ഇനിയും വിചാരണ ആരംഭിച്ചിട്ടില്ലെന്നു മാത്രമല്ല ഒരാൾക്കുപോലും ജാമ്യം അനുവദിച്ചിട്ടില്ല. പോലിസ് രേഖകൾ പ്രകാരം ആറ് ഗ്രാമങ്ങളിലെ 120 ആദിവാസികൾ ആക്രമണത്തിൽ പങ്കെടുത്തെുവെന്നാണ് ആരോപണം. തന്റെ ഗ്രാമത്തിലെ ഏഴ് കുട്ടികളേയും ഇതേ കേസിൽ പ്രതിചേർക്കുകയും പതിനെട്ട് മാസം ദന്തേവാഡ ജയിലിൽ തടവിലിട്ട ശേഷം അവരെ വിട്ടയക്കുകയായിരുന്നെന്ന് സർപാഞ്ച് പറഞ്ഞു.

Next Story

RELATED STORIES

Share it