Sub Lead

തൃശൂര്‍ പൂരം: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല; കലക്ടര്‍ തീരുമാനിക്കട്ടെയെന്ന്

പേരാതൃക്കോവ്, തെച്ചിക്കോട്ടുകാവ് ,പൂതൃക്കോവ് ദേവസ്വം നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. ഹരജി പരിഗണിച്ച ഹൈക്കോടതി വിഷയത്തിര്‍ ഇടപെടാനാകില്ലെന്ന് ഹരജിക്കാരെ അറിയിച്ചു.ഈ കേസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഹൈക്കോടതി ഇടപെടുന്നില്ല.ജില്ലാ കലക്ടര്‍ അധ്യക്ഷയായ നീരീക്ഷക സമിതിയുടെ മുമ്പില്‍ വിഷയം സംബന്ധിച്ച് അപേക്ഷ നില്‍ക്കുന്നൂണ്ട്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഉചിതമായ തീരുമാനം കലക്ടര്‍ എടുക്കട്ടെയെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്

തൃശൂര്‍ പൂരം: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല; കലക്ടര്‍ തീരുമാനിക്കട്ടെയെന്ന്
X

കൊച്ചി: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട കാവ്് രാമചന്ദ്രനെ വിലക്കിയ സംഭവത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. ഇനി തീരുമാനമെടുക്കേണ്ട തൃശൂര്‍ ജില്ല കലക്ടര്‍ അധ്യക്ഷയായ സമതി. ആനയെ ഒഴിവാക്കാന്‍ നീക്കമുണ്ടെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് ഉടമകളായ പേരാതൃക്കോവ്, തെച്ചിക്കോട്ടുകാവ് ,പൂതൃക്കോവ് ദേവസ്വം നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. മാത്രമല്ല, വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട മുട്ടിത്തുറന്ന് പൂരവിളംബരം നടത്തുന്നതും ഈ ആനയാണ്. എന്നാല്‍ ഇക്കൊല്ലം ജില്ലാ കലക്ടറും വനംവകുപ്പ് അസി. കണ്‍സര്‍വേറ്ററും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തടയുമെന്ന് ആശങ്കയുണ്ടെന്നായിരുന്നു ഹരജിയില്‍ പറഞ്ഞത്. എന്നാല്‍

ഹരജി പരിഗണിച്ച ഹൈക്കോടതി വിഷയത്തിര്‍ ഇടപെടാനാകില്ലെന്ന് ഹരജിക്കാരെ അറിയിച്ചു.ഈ കേസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഹൈക്കോടതി ഇടപെടുന്നില്ല.ജില്ലാ കലക്ടര്‍ അധ്യക്ഷയായ നീരീക്ഷക സമിതിയുടെ മുമ്പില്‍ വിഷയം സംബന്ധിച്ച് അപേക്ഷ നില്‍ക്കുന്നൂണ്ട്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഉചിതമായ തീരുമാനം കലക്ടര്‍ എടുക്കട്ടെയെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്.ഇതേ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ഇറക്കുന്നത് സംബന്ധിച്ച് അന്തിമ തീരൂമാനം എടുക്കേണ്ട ഉത്തരവാദിത്വം തൃശൂര്‍ ജില്ലാ കലക്ടര്‍ക്കായി.നിലവില്‍ കലക്ടറുടെ മുമ്പാകെ ആനഉടമകളുടെയും തെച്ചിക്കോട്ട്കാവ് ദേവസ്വത്തിന്റെയും അപേക്ഷയുണ്ട്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാനുള്ള അവകാശം മാത്രമെങ്കിലും തെച്ചിക്കോട്ട രാമചന്ദ്രന് നല്‍കണമെന്ന അപേക്ഷ നല്‍കി വിഷയത്തിന് പരിഹാരമുണ്ടാക്കാനാണ് ശ്രമം നടക്കന്നത്.ഇന്ന് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it