Sub Lead

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി അണിനിരക്കണം: ‌അരുന്ധതി റോയ്

"1935ൽ തേഡ് റീച്ച് നടപ്പിലാക്കിയ ന്യൂറംബർഗ് നിയമത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ നയം. ഇത് നടപ്പിലാക്കുന്നതിനായി വീണ്ടും അനുസരണയോടെ വരിനിൽക്കാൻ നിങ്ങൾ തയ്യാറാണോ? അങ്ങനെ ചെയ്യുന്നുവെങ്കിൽ ഇന്ത്യ ഇല്ലാതാവും.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി അണിനിരക്കണം: ‌അരുന്ധതി റോയ്
X

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി അണിനിരക്കണം: ‌അരുന്ധതി റോയ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ‌എഴുത്തുകാരി അരുന്ധതി റോയ്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് ബുക്കർ പുരസ്‌കാര ജേതാവായ എഴുത്തുകാരി പൗരത്വ നിയമത്തെ വിശേഷിപ്പിച്ചത്.

നമ്മുടെ കാലിനടിയിലെ മണ്ണ് എടുത്തുകളയുന്നതാണ് പുതിയ ഭേദഗതികൾ എന്ന് പറഞ്ഞ എഴുത്തുകാരി മോദി സർക്കാരിനെ ഹിറ്റ്ലറിന്റെ നാസി ജർമനിയുമായും താരതമ്യപ്പെടുത്തി. ഇത് നടപ്പിലാക്കുന്നതിനായി വീണ്ടും അനുസരണയോടെ വരിനിൽക്കാൻ നിങ്ങൾ തയ്യാറാണോ? അങ്ങനെ ചെയ്യുന്നുവെങ്കിൽ ഇന്ത്യ ഇല്ലാതാവും. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. കേന്ദ്ര സർക്കാരിനെതിരേ രൂക്ഷമായ ഭാഷയിലാണ് അരുന്ധതി റോയി പ്രതികരിച്ചത്. നമ്മുടെ ഭരണഘടന തകർക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അരുന്ധതി വിമര്‍ശിച്ചു.

മൂന്ന് വർഷം മുൻപ് നോട്ടുനിരോധനം നടത്തി ജനങ്ങളെ ബാങ്കുകൾക്ക് മുന്നിൽ വരി നിർത്തിച്ചുകൊണ്ടാണ് ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർത്തത്. ഇപ്പോൾ ദേശീയ രജിസ്റ്ററും പൗരത്വ ഭേദഗതിയും കൊണ്ടുവന്ന് ഭരണഘടനയുടെ നട്ടെല്ല് തകർക്കുകയാണ് കേന്ദ്രസർക്കാറെന്നും അരുന്ധതി റോയി അഭിപ്രായപ്പെട്ടു

"1935ൽ തേഡ് റീച്ച് നടപ്പിലാക്കിയ ന്യൂറംബർഗ് നിയമത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ നയം. ഇത് നടപ്പിലാക്കുന്നതിനായി വീണ്ടും അനുസരണയോടെ വരിനിൽക്കാൻ നിങ്ങൾ തയ്യാറാണോ? അങ്ങനെ ചെയ്യുന്നുവെങ്കിൽ ഇന്ത്യ ഇല്ലാതാവും. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. പ്രതികരിക്കൂ, ദയവുചെയ്ത് പ്രതികരിക്കൂ " വാർത്താക്കുറിപ്പിൽ അരുന്ധതി റോയി പറഞ്ഞു.

Next Story

RELATED STORIES

Share it