വടകരയില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബാക്രമണം

വടകര: കോഴിക്കോട് വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്റെ വീടിനുനേരെ ബോംബാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.അക്രമത്തില്‍ വീടിന്റെ മുകള്‍ നിലയിലെ വാതിലും മറ്റും തകര്‍ന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.വൈകീട്ട് വടകരയില്‍ പ്രതിഷേധപരിപാടികള്‍ നടത്തുമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം,  പയ്യോളിയിലും വടകരയിലും സിപിഎം-ആര്‍എസ്എസ് സംഘര്‍ഷമുണ്ടായിരുന്നു. വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബാക്രമണവും നടന്നിരുന്നു.

RELATED STORIES

Share it
Top