സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത പോലിസുകാര്‍ക്ക് സ്ഥലം മാറ്റം: പ്രതികാര നടപടിയെന്ന്

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരുന്ന പോലിസുകാര്‍ക്ക് കൂട്ടസ്ഥലമാറ്റം. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപിലെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ച 14 പേരെയാണു മലപ്പുറത്തെ ദ്രുതകര്‍മ സേനയിലേക്കു മാറ്റിയത്. ഇതില്‍ ഒന്‍പത് പേര്‍ ഹവീല്‍ദാര്‍മാരാണ് 5 പേര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരുമാണ്. ക്യാംപിലെ മുന്നൂറിലധികം പേര്‍ ശബളം നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു.അതിനാല്‍ ഈ സ്ഥലംമാറ്റം സര്‍ക്കാരിന്റെ പ്രതികാരനടപടിയാണെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍ പതിവു സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.സ്ഥലം മാറ്റിയവരില്‍ സാലറി നല്‍കിയവരും ഉണ്ടെന്ന് ചൂണ്ടികാട്ടിയാണ് അധികൃതരുടെ വിശദീകരണം.

RELATED STORIES

Share it
Top