ജപ്പാന്‍ ഓപണ്‍: ശ്രീകാന്ത് ക്വാര്‍ട്ടറില്‍, സിന്ധുവും പ്രണോയിയും പുറത്ത്


ടോക്കിയോ: ജപ്പാന്‍ ഓപണില്‍ ഇന്ത്യയുടെ ലോക മൂന്നാം നമ്പര്‍ താരം പി വി സിന്ധുവും എച്ച് എസ് പ്രേണോയിയും പരാജയം നേരിട്ടപ്പോള്‍ മറ്റൊരു പ്രതീക്ഷയായ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ലോക എട്ടാം മ്പര്‍ താരമായ ശ്രീകാന്ത് ഹോങ്കോങിന്റെ വോങ് വിങ് കി വിന്‍സെന്റിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-15, 21-14 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. അതേസമയം 18-21, 19-21 എന്ന സ്‌കോറിനു ചൈനയുടെ ഫാങ്ജി ഗാവോടോണ് പിവി സിന്ധുവിന്റെ പരാജയം. എച്ച് എസ് പ്രണോയും നേരിട്ടുള്ള ഗെയിമുകളില്‍ 14-21, 17-21 എന്ന സ്‌കോറിനു ഇന്തോനീസ്യയുടെ ആന്റണി സിനിസുക ജിന്റിങിനോട് പരാജയം ഏറ്റുവാങ്ങി.
പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടും മിക്‌സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ടും പരാജയപ്പെടുകയായിരുന്നു.
ഡബിള്‍സില്‍ പുരുഷ വിഭാഗത്തില്‍ മനു അത്രി-സുമിത് റെഡ്ഢി കൂട്ടുകെട്ട് പൊരുതിയാണ് പരാജയപ്പെട്ടത്. 18-21, 21-16, 12-21 എന്ന സ്‌കോറിനു ചൈനീസ് കൂട്ടുകെട്ടിനോട് ഇവര്‍ പരാജയപ്പെട്ടപ്പോള്‍ മിക്‌സഡ് ഡബിള്‍സില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു പരാജയം. സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് മലേസ്യന്‍ ടീമിനോട് 16-21, 16-21 എന്ന സ്‌കോറിനു പരാജയപ്പെട്ടു.

RELATED STORIES

Share it
Top