Flash News

പീഡനം : പരാതി പോലീസിന് കൈമാറാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ശ്രീധരന്‍ പിള്ള

പീഡനം : പരാതി പോലീസിന് കൈമാറാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ശ്രീധരന്‍ പിള്ള
X


തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ച ഷൊര്‍ണൂര്‍ സി.പി.എം എം.എല്‍.എ പി.കെ.ശശി, പീഡിപ്പിക്കപ്പെട്ട വനിതയുടെ പരാതി പോലീസിന് കൈമാറാതെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സി.പി.എം ജില്ലാ സംസ്ഥാന നേതാക്കള്‍, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.
താന്‍ പീഡിപ്പിക്കപ്പെട്ടതായി വനിതാ നേതാവ് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയ്ക്കും, സംസ്ഥാന സെക്രട്ടറിയ്ക്കും, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനും പരാതി നല്‍കിയത് മൂന്നാഴ്ച്ചകള്‍ മുമ്പാണ്. പരാതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം പോലീസിന് കൈമാറണമെന്നിരിക്കെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ് ജില്ലാസംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഉണ്ടായത്.
വനിതാ പി.ബി അംഗമായ ബൃന്ദാ കാരാട്ടില്‍ നിന്നുപോലും പീഡിപ്പിക്കപ്പെട്ട വനിതയ്ക്ക് നീതി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്ക് പീഡനത്തിന് വിധേയയായ യുവതി ഇന്നലെ നേരിട്ട് പരാതി അയച്ചത്. പരാതി കിട്ടിയതായി യെച്ചൂരി സ്ഥിരീകരിച്ചിട്ടുണ്ട്. അത് വാര്‍ത്തയായതിന് ശേഷം മാത്രമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതിയിന്മേലുള്ള കുറ്റകരമായ മൗനം ലംഘിക്കാന്‍ നിര്‍ബന്ധിതനായത്. ഇവിടെ പ്രതിക്കൂട്ടിലാവുന്നത് ആരോപണ വിധേയനായ സി.പി.എം ഷൊര്‍ണൂര്‍ എം.എല്‍.എയ്‌ക്കൊപ്പം പാര്‍ട്ടിയുടെ ജില്ലാ, സംസ്ഥാന നേതാക്കളും, വനിതാ പി.ബി അംഗവുമാണ്. സ്ത്രീ സുരക്ഷ സംബന്ധിച്ചുള്ള സി.പി.എം നേതാക്കളുടെ വാചകമടിയുടെ പൊള്ളത്തരം ഇവിടെ തുറന്നുകാട്ടപ്പെടുന്നു. ഒട്ടും അമാന്തിക്കാതെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ പോലീസ് കേസെടുക്കണമെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it