Flash News

കാളക്കൂറ്റന്‍മാരും ഫ്രഞച് പടയും ഇന്ന് അങ്കത്തട്ടില്‍

കാളക്കൂറ്റന്‍മാരും ഫ്രഞച് പടയും ഇന്ന് അങ്കത്തട്ടില്‍
X

കാര്‍ഡിഫ്: നിലവിലെ ലോകകപ്പ് ചാംപ്യന്‍മാരായ ഫ്രാന്‍സും 2010ലെ ചാംപ്യന്‍മാരായ സ്‌പെയിനും ഇന്ന് സൗഹൃദ മല്‍സരത്തിനായി ഇറങ്ങുന്നു. വെയില്‍സ് ഫ്രാന്‍സിനെ അട്ടിമറിക്കാനൊരുങ്ങുമ്പോള്‍ നിലവിലെ ലോകചാംപ്യന്‍മാരെ മുട്ടുകുത്തിക്കാനുള്ള പുറപ്പാടിലാണ് ഐസ്ലന്‍ഡും. ഫ്രാന്‍സിന്റെ മല്‍സരം ഇന്ന് രാത്രി 12.30ന് സോണി ടെന്‍ 1 ചാനലില്‍ തല്‍സമയം കാണാം. അതേസമയം, സ്‌പെയിനും വെയില്‍സും തമ്മിലുള്ള മല്‍സരം സോണി ഇഎസ്പിഎന്നില്‍ 12.15ലും ആസ്വദിക്കാം.
നാഷന്‍സ് കപ്പില്‍ ലോകകപ്പിലെ സെമി ഫൈനലിസ്റ്റായ ഇംഗ്ലണ്ടിനെയും റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ സ്‌പെയിന്‍ ഇറങ്ങുമ്പോള്‍ നാഷന്‍സ് കപ്പിലെ അവസാന മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനോട് പരാജയപ്പെട്ടത്തിന്റെ ആഘാതം മറയ്ക്കാനാണ് വെയില്‍സ് ഇന്ന് ലോക രാജാക്കന്‍മാരെ വെല്ലുവിളിക്കുന്നത്. ആദ്യ മല്‍സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു സ്‌പെയിന്‍ തകര്‍ത്തു വിട്ടത്.
ഗാരെത് ബെയില്‍ ഇല്ലാതെ അങ്കക്കളിക്ക് തയ്യാറെടുക്കുന്ന വെയില്‍സിന് തുണയായി ആഴ്‌സനല്‍ സൂപ്പര്‍ താരം ആരോണ്‍ റംസി ടീമിനൊപ്പം ചേരുന്നതോടെ വന്‍ മുന്നേറ്റം കാഴ്ച വയ്ക്കാനാകുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. അതേസമയം, ഡോര്‍ട്ടമുണ്ടിനായി തകര്‍പ്പന്‍ ഫോം പുറത്തെടുത്തു കൊണ്ടിരിക്കുന്ന പാക്കോ അല്‍ക്കാസറിലാണ് മുന്നേറ്റത്തില്‍ സ്‌പെയിന്‍ വിശ്വാസം വച്ചു പുലര്‍കത്തുന്നത്. ബുണ്ടസ്‌ലിഗയില്‍ ഡോര്‍ട്ട്മുണ്ടിനായി മൂന്ന് മല്‍സരത്തിലിറങ്ങിയ മുന്‍ ബാഴ്‌സലോണ താരം ആറ് ഗോളുകളാണ് എതിര്‍ പോസ്റ്റിലേക്ക് കോരിയിട്ടത്.
യുറോ കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേര്‍ക്കു നേര്‍ മാറ്റുുരയ്ച്ച ഫ്രാന്‍സും ഐസ്ലന്‍ഡും മുഖാമുഖമെത്തുന്നു എന്നതാണ് സൗഹൃദ മല്‍സരത്തിലെ മറ്റൊരു പ്രത്യേകത. യുവേഫ നാഷന്‍സ് കപ്പില്‍ കളിച്ച രണ്ട് മല്‍സരങ്ങളിലും ഐസ്ലന്‍ഡിന് വിജയം പിടിച്ചെടുക്കാന്‍ കഴിയാത്തതിന്റെ അമര്‍ഷം ഇന്ന് ലോക ചാംപ്യന്‍മാര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാനാണ് ടീം ശ്രമിക്കുനത്. അതേസമയം, ലോകകപ്പ് മുതല്‍ അപരാജിതരായി മുന്നേറുന്ന ഫ്രഞ്ച് പട നിര്‍ഭയത്തോടെയാണ് ഇന്ന് കുഞ്ഞന്‍മാര്‍ക്കെതിരേ ബൂട്ടണിയുന്നത്.
Next Story

RELATED STORIES

Share it