Cricket

സിബാബ്‌വെയെ പരാജപ്പെടുത്തി ദക്ഷിണാഫ്രിക്ക

സിബാബ്‌വെയെ പരാജപ്പെടുത്തി ദക്ഷിണാഫ്രിക്ക
X

കിംബര്‍ലി: സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റ് ജയം. വെറും 118 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 26.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 119 റണ്‍സെടുത്ത് വിജയതീരമണിയുകയായിരുന്നു. തുടക്കത്തിലെ തകര്‍ച്ചയോടെ മല്‍സരം കൈവിട്ടുപോകുമെന്ന് കരുതിയ ആതിഥേയരെ ഹെന്റിച്ച് ക്ലാസനാണ്(44) രക്ഷപ്പെടുത്തിയത്. ഒരുഘട്ടത്തില്‍ നാലിന് 58 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. തുടര്‍ന്നാണ് ടീം വിജയം കണ്ടത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക സിംബാബ്‌വെയെ ബാറ്റിങിനയച്ചപ്പോള്‍ കൃത്യമായ ഇടവേളകളില്‍ താരങ്ങളെ പറഞ്ഞയച്ച് ബൗളര്‍മാര്‍ കരുത്തുകാട്ടിയതോടെ ടീം സ്‌കോര്‍ 118ല്‍ അവസാനിക്കുകയായിരുന്നു. 27 റണ്‍സെടുത്ത എല്‍ട്ടന്‍ ചിഗുംബുരയാണ് സിംബാബ്‌വെ നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ ഹാമില്‍ട്ടന്‍ മസാകഡ്‌സ 25 റണ്‍സുമെടുത്തു. ഇന്നലെ പ്രോട്ടിയന്‍സിനായി പന്തെറിഞ്ഞ എല്ലാവും വിക്കറ്റ് സ്വന്തമാക്കി തിളങ്ങി. ഇതില്‍ മൂന്ന് വിക്കറ്റെടുത്ത ലുങ്കി എന്‍ഗിഡിയാണ് കളിയിലെ താരം. കഗിസോ റബാദ, ഇമ്രാന്‍ താഹിര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുള്‍ഡര്‍ ഒരു വിക്കറ്റും നേടി.
പ്രോട്ടിയന്‍സ് നിരയില്‍ ഡീന്‍ എല്‍ഗര്‍ (2), റീസ ഹെന്‍ട്രിക്‌സ് (5), ജോങ്കര്‍ (6) എന്നിവര്‍ രണ്ടക്കം കടന്നില്ല. എയ്ഡന്‍ മാര്‍ക്രം 27 റണ്‍സെടുത്തപ്പോള്‍ ജെപി ഡുമിനിയും (16) മുള്‍ഡറും പുറത്താവാതെ നിന്നു. സിംബാബ്‌വെയ്ക്ക് വേണ്ടി ടെണ്ടി ചത്താരയും വെല്ലിങ്ടണ്‍ മസകഡ്‌സയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Next Story

RELATED STORIES

Share it