സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മാതാവോ, പിതാവോ ഇവര്‍ രണ്ട് പേരുമോ മരണമടഞ്ഞ കുട്ടികള്‍ക്ക് കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷന്‍ നല്‍കുന്ന സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ (201819) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2018 ഒക്ടോബര്‍ 31. അഞ്ചു വയസ്സില്‍ താഴെ ഉള്ള കുട്ടികള്‍ നേരിട്ടും, ഒന്നാം കാസ്സ് മുതല്‍ ബിരുദ തലം വരെ ഗവണ്‍മന്റ് /എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമേധാവി വഴിയുമാണ് അപേക്ഷിക്കേണ്ടത്.പരമാവധി സ്‌കോളര്‍ഷിപ്പ് തുക (പ്രതിവര്‍ഷം)
അഞ്ച് വയസ് വരെ: 3,000 രൂപ
ഒന്നുമുതല്‍ അഞ്ചാം ക്ലാസ് വരെ: 3,000 രൂപ
ആറ് മുതല്‍ പത്താം ക്ലാസ് വരെ: 5,000 രൂപ
പ്ലസ് ടു / ഡിപ്ലോമ: 7,500 രൂപ
ബിരുദതലം: 10,000 രൂപ

താഴെ പറയുന്ന രേഖകള്‍ സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം
(1) അപേക്ഷ
(2) ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ എടുത്ത ജോയിന്റ് അക്കൗണ്ട്
(3) കുട്ടിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
(4) ബി.പി.എല്‍. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്. കാര്‍ഡ് എ.പി.എല്‍. ആണെങ്കില്‍ വില്ലേജ് ഓഫീസറില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം (ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ 22,375 രൂപ വരെയും ആണ് വരുമാന പരിധി)
(5) മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്

സ്ഥാപനങ്ങള്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട് യൂസര്‍ ഐ.ഡിയും പാസ്സ് വേഡും വാങ്ങേണ്ടതാണ് അതിലാണ് കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. അഞ്ച് വയസില്‍ താഴെ ഉള്ള ഇത്തരം കുട്ടികള്‍ക്കും ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. അവര്‍ മാത്രം സാമൂഹിക സുരക്ഷ മിഷന്‍ നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് നേരിട്ട് അപേക്ഷ നല്‍കേണ്ടതാണ്. (ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാര്‍ശയോടുകൂടി വെബ്‌സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്ത് അതില്‍ നേരിട്ട് അപേക്ഷിക്കണം.) കൂടുതല്‍ വിവരങ്ങള്‍ക്ക്: ജവീില18001201001 (ടോള്‍ ഫ്രീ), 0471 2341200. വെബ്‌സൈറ്റ്: www.kssm.ikm.in C-sabnÂ: snehapoorvamonline@gmail.com

RELATED STORIES

Share it
Top