സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതി: വനിതാ കമ്മീഷന്‍ കേസെടുത്തുകല്‍പ്പറ്റ: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ചതിന്റെ പേരില്‍ സഭയുടെ ആക്ഷേപം നേരിട്ട സിസ്റ്റര്‍ ലൂസി കളപ്പുര കേരള വനിതാ കമ്മീഷനില്‍ പരാതി നല്‍കി. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനിന്റെ നിര്‍ദേശപ്രകാരം പരാതിയില്‍ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ പോലിസ് സൂപ്രണ്ടിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും മാനന്തവാടി എഫ്‌സിസി തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നു പരാതിയില്‍ പറയുന്നു. ഒരു പ്രമുഖ പത്രം ഈ വാര്‍ത്താക്കുറിപ്പ് അതേപടി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വ്യക്തിപരമായി തന്നെ തേജോവധം ചെയ്യാനും ഭയപ്പെടുത്താനും എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സംഘം ശ്രമിക്കുകയാണെന്നും പരാതിയില്‍ അവര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ സന്ന്യാസ സഭയില്‍ ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിസ്റ്റര്‍ ലൂസി പരാതിയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top