ചൈന ഓപണ്‍: സിന്ധുവും ശ്രീകാന്തും പുറത്ത്


ബെയ്ജിങ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന കിഡംബി ശ്രീകാന്തും പി വി സിന്ധുവും സെമി കാണാതെ പുറത്ത്. ലോക ചാംപ്യനായ ജപ്പാന്റെ കെന്റോ മോമോട്ടയോട് 9-21, 11-21 എന്ന ദയനീയ സ്‌കോറുകള്‍ക്ക് പരാജയപ്പെടാനായിരുന്നു നിലവിലെ ലോക എട്ടാം നമ്പര്‍ താരമായ ശ്രീകാന്തിന്റെ വിധി. ഇത് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ശ്രീകാന്ത് ജപ്പാന്‍ താരത്തിന് മുമ്പില്‍ മല്‍സരം അടിയറവ് വയ്ക്കുന്നത്. പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്നു ശ്രീകാന്ത്. ലോക രണ്ടാം നമ്പര്‍ താരമാണ് മൊമോട്ട. വെറും 28 മിനിറ്റു കൊണ്ടാണ് ജപ്പാന്‍ താരം ഇന്ത്യന്‍ ഒന്നാം നമ്പര്‍ താരത്തെ കെട്ടുകെട്ടിച്ചത്.
പുരുഷ സിംഗിള്‍സില്‍ കിഡംബിയുടെ പരാജയത്തിനു തൊട്ടുപിന്നാലെയാണ് സിന്ധുവും തോല്‍വിയേറ്റു വാങ്ങിയത്. ചൈനയുടെ ലോക ആറാം നമ്പര്‍ താരം ചെന്‍ യുഫേയോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു പരാജയപ്പെട്ടത്. 52 മിനിറ്റ് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 11-21, 21-11, 15-21 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി.

RELATED STORIES

Share it
Top