ഫ്രഞ്ച് ഓപണില്‍ സിന്ധുവും സൈനയും ശ്രീകാന്തും സെമി കാണാതെ പുറത്ത്


പാരീസ്: ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ സിന്ധുവും സൈനയും ശ്രീകാന്തും ക്വാര്‍ട്ടറില്‍ പുറത്തായി. വനിത ലോക ഒന്നാം നമ്പര്‍ തായ് സുങ് യിങിനോട് 20-22,11-21 എന്നീ പോയിന്റുകള്‍ക്കാണ് സൈന അടിയറവ് പറഞ്ഞത്. പുരുഷ ലോക ഒന്നാം നമ്പര്‍ കെന്റോ മൊമോട്ട 16-21,19-21 പോയിന്റുകള്‍ക്ക് ശ്രീകാന്തിനെ പരാജയപ്പെടുത്തി. കോര്‍ട്ടിലെ അവസാന ഇന്ത്യന്‍ സാന്നിധ്യമായിരുന്ന സിന്ധുവും വളരെ പെട്ടെന്നായിരുന്നു പുറത്തായത്. 13-21,16-21 പോയിന്റുകള്‍ക്ക് ചൈനയുടെ ഹി ബിന്‍ജിയാവോയോടായിരുന്നു സിന്ധുവിന്റെ തോല്‍വി.

RELATED STORIES

Share it
Top