കുട്ടികളടക്കമുള്ളവരെ ലൈംഗികമായി ചൂഷണം ചെയ്ത 'സിദ്ധന്‍' അറസ്റ്റില്‍ചാവക്കാട്: കുടുംബങ്ങളില്‍ സമ്പത്തും അഭിവൃദ്ധയും ഉണ്ടാകുമെന്നും അത്ഭുത സിദ്ധികളിലൂടെ രോഗ ശാന്തി നേടികൊടുക്കുമെന്നും വിശ്വസിപ്പിച്ച് വീടുകളിലെത്തി സ്ത്രീകളേയും കുട്ടികളേയും ലൈംഗികമായി ചൂഷണം ചെയ്തു വന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി മുതുതല മുളക്കല്‍ മുഹമ്മദിനേ(58)യാണ് കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ടി എസ് സനോജ്, ചാവക്കാട് സിഐ ജി ഗോപകുമാര്‍, എസ്‌ഐ കെ വി മാധവന്‍, എഎസ് ഐ അനില്‍ മാത്യു, സിപിഒ റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയതത്. ചാവക്കാട് സ്വദേശിനിയായ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വരോട് പാപ്പ, മമ്പറം പാപ്പ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ രോഗ ശാന്തി വാദ്ഗാനം ചെയ്ത് വീടുകളില്‍ താമസിച്ചാണ് ലൈംഗിക ചൂഷണം നടത്തിയിരുന്നത്. 2017 ഡിസംബറിലാണ് അറു വയസ്സുകാരിയെ വിവിധ ദിവസങ്ങളിലായി ഇയാള്‍ പീഡിപ്പിച്ചത്.
വീട്ടുകാര്‍ക്ക് ആദ്യം ചെറിയ തോതില്‍ സാമ്പത്തിക സഹായം ചെയ്യുന്ന ഇയാള്‍ ക്രമേണ വീട്ടുകാരുമായി അടുപ്പം കൂടി വീട്ടില്‍ താമസക്കാരനാകും. പിന്നീടാണ് ലൈംഗിക ചൂഷണം നടത്തുക. തൃശൂരിനു പുറമെ കണ്ണൂര്‍, കോഴിക്കാട്, മലപ്പുറം, പാലക്കാട് ജില്ലകളിലും ഇയാള്‍ കുട്ടികളടക്കമുള്ളവരെ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. ഒറ്റപ്പാലം വരോട് നിന്നും ആദ്യം വിവാഹം ചെയ്തിട്ടുള്ള മുഹമ്മദ് പിന്നീട് മുതുതലയില്‍ നിന്നും വിവാഹം ചെയ്തു. രണ്ടു വിവാഹങ്ങളിലായി 14 മക്കളുണ്ട്. രണ്ടാം ഭാര്യയോടൊപ്പം മുതുതലയിലാണ് ഇപ്പോള്‍ താമസം. പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top