യൂത്ത് ഒളിംപിക്‌സ്: ഷാഹു മാനെയ്ക്ക് വെള്ളി


ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്‌സിലെ ആദ്യ ദിനം ഇന്ത്യയുടെ അക്കൗണ്ട് തുറന്ന് ഷാഹു മാനെ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെള്ളി നേടിയാണ് ഷാഹു മാനെ ഇന്ത്യയുടെ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. യോഗ്യതാ റണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഫൈനലില്‍ പ്രവേശനം ലഭിച്ച ഷാഹു മാനെ ഫൈനലില്‍ 247.5 പോയിന്റ് സ്വന്തമാക്കിയാണ് വെള്ളി കഴുത്തിലണിഞ്ഞത്. ഈ ഇനത്തില്‍ റഷ്യയുടെ ഗ്രിഗറി ഷമക്കോവ് (249.2) സ്വര്‍ണവും സെര്‍ബിയയുടെ അലക്‌സാ മിട്രോവിച്ച് (227.9) വെങ്കലവും നേടി. ഒളിംപിക്‌സില്‍ 13 ഇനങ്ങളിലായി 46 താരങ്ങളാണ് ഇന്ത്യക്ക് വേണ്ടി മല്‍സരിക്കുന്നത്. 2014 നാന്‍ജിങില്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയിരുന്നു.

RELATED STORIES

Share it
Top