സേലത്ത് വാഹനാപകടം; ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് മരണം


സേലം: സേലത്ത് ഉണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരയേടെ സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം. കോട്ടയം സ്വദേശികളാണ് അപകടത്തില്‍ മരിച്ച ആറുപേരും.  ജെം ജേക്കബ്, ഷാനോ, സിഗി വിന്‍സെന്‍റ്, ടീനു ജോസഫ്, ജോര്‍ജ് ജോസഫ്, അല്‍ഫോന്‍സ എന്നിവരാണ് മരിച്ചത്.  37 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടി. ഇതില്‍ ഏഴു പേര്‍ മലയാളികളാണ്.

ബംഗളൂരൂ നിന്ന് തിരുവല്ലയിലേക്കു വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസും സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോകുന്ന ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. കൃഷ്ണഗിരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡറില്‍ തട്ടി എതിരെ വരുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു.

മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്നയുടന്‍ പോലീസും ജില്ലാ കലക്ടര്‍ രോഹിണിയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

[embed]https://www.facebook.com/thejasonline/videos/2470858286473894/[/embed]

RELATED STORIES

Share it
Top