Dont Miss

പ്രളയ ദുരിതത്തിനിടയില്‍ ദുരന്തമായി സേവാഭാരതി; ജലശുദ്ധീകരണ പ്ലാന്റ് തങ്ങളുടേതാണെന്ന പ്രചരണം സോഷ്യല്‍മീഡിയ പൊളിച്ചടക്കി

പ്രളയ ദുരിതത്തിനിടയില്‍ ദുരന്തമായി സേവാഭാരതി; ജലശുദ്ധീകരണ പ്ലാന്റ് തങ്ങളുടേതാണെന്ന പ്രചരണം സോഷ്യല്‍മീഡിയ പൊളിച്ചടക്കി
X


കോഴിക്കോട്: പ്രളയ ദുരന്തത്തിനിടെ നുണ പ്രചരണങ്ങളുമായി സേവാഭാരതിയും സംഘ്പരിവാര്‍ നേതാക്കളും. കേരളത്തിനു എതിരെ വിദ്വേഷപ്രചാരം നടത്തുന്ന സംഘ്പരിവാര്‍ നുണ പ്രചരണവും വ്യാപകമായി നടത്തുന്നുണ്ട്. ഗുജറാത്തിലും ചെന്നൈയിലും നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് സേവാഭാരതിയുടെ കേരളത്തിലെ സന്നദ്ധ പ്രവര്‍ത്തനമാണെന്ന് നേരത്തെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ മലയാളികള്‍ തെളിവുകള്‍ സഹിതം ഈ തട്ടിപ്പുകള്‍ പൊളിച്ചു. തുടര്‍ന്ന് ആര്‍മി ഉദ്യോഗസ്ഥനാണെന്ന വ്യാജേനയും കേരളത്തിനെതിരേ കള്ളപ്രചരണം നടത്തിയിരുന്നു. ഇതിനെതിരേ ആര്‍മി തന്നെ ഔദ്യോഗിക വിശദീകരണം നല്‍കി. അവസാനമായി സര്‍ക്കാരിന്റെ ജലശുദ്ധീകരണ പ്ലാന്റ് തങ്ങളുടേതാക്കി വ്യാജ പ്രചരണം നടത്തിയിരിക്കുകയാണ് സേവാഭാരതി. ഇതും സോഷ്യല്‍മീഡിയ പൊളിച്ചടക്കി. ഗുജറാത്തില്‍ നിന്ന് ചെങ്ങന്നൂരിലെത്തിയ ജലശുദ്ധീകരണ വാഹനം സേവാഭാരതിയുടേതാണെന്ന മട്ടില്‍ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നു എന്നതാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. എബിവിപി നേതാവ് കെകെ മനോജ് ഉള്‍പ്പെടെയുള്ളവര്‍ ഫേസ്ബുക്കിലൂടെ ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു. ആറായിരത്തിലധികം റിയാക്ഷനുകളും പതിനായിരത്തോളം ഷെയറുകളും ഈ പോസ്റ്റിനു ലഭിച്ചിരുന്നു. വാര്‍ത്ത പങ്കുവെക്കാതിരുന്ന മാധ്യമങ്ങളെ മനോജ് പോസ്റ്റിലൂടെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.



എന്നാല്‍ വാഹനം ചെങ്ങന്നൂരിലെത്തിയതിനു പിന്നില്‍ സേവാഭാരതിക്ക് യാതൊരു പങ്കുമില്ലെന്ന വിവരം പുറത്തായി. ഇത് വിശദമാക്കുന്ന തരത്തില്‍ മറ്റൊരു പോസ്റ്റ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ആഷിഷ് ജോസ് അമ്പാട്ട് എന്നയാളാണ് ഈ പോസ്റ്റ് പങ്കു വെച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഗുജറാത്തില്‍ നിന്നും സേവാഭാരതിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ മൊബൈല്‍ ജലശുദ്ധീകരണ പ്ലാന്റ് ചെങ്ങന്നൂരില്‍ പത്ത് ദിവസമായി എത്തി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്ന വ്യാജ അവകാശവാദത്തിലുള്ള പോസ്റ്റുകളും ചില ചിത്രങ്ങളും സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപകമായി പ്രചരിക്കുന്നത് കാണുക ഉണ്ടായി.

കെ.കെ മനോജ് എന്ന സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് അകൗണ്ടില്‍ 7 മണിക്കൂര്‍ മുന്‍പ് മാത്രം വന്ന ഇത്തരം ഒരു പോസ്റ്റിനു മൂവായിരത്തിനു അടുത്ത് ലൈക്കുകളും നാലായിരത്തി അറുനൂറോളം ഷെയറുകളും ലഭിക്കുകയുണ്ടായി. സമാനമായ അനേകം അകൗണ്ടുകളില്‍ ഇത് സ്വതന്ത്രമായി പോസ്റ്റ് ചെയ്യപ്പെട്ടുകയും ഷെയര്‍ ചെയ്യപ്പെട്ടുകയും ചെയ്യന്നുണ്ട്. ഇതിനു ഒപ്പം സഞ്ചരിക്കുന്ന ജലശുദ്ധിക്കരണികളുടെ ചിത്രങ്ങളുമുണ്ട്.

ആര്‍.എസ്.എസിന്റെ സേവനവിഭാഗമാണ് സേവാഭാരതി. കേരളത്തില്‍ വന്നുചേര്‍ന്ന പ്രളയ ദുരന്തത്തില്‍ തങ്ങള്‍ സഹായിക്കുന്നു എന്നു സ്ഥാപിക്കുവാന്‍ മുന്‍പ് ഗുജറാത്ത് പ്രളയത്തില്‍ നിന്നുള്ള ചിത്രങ്ങളും, മറ്റിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും കൃത്രിമായി ഉപയോഗിച്ചതും, കേരളത്തിനു പ്രളയക്കെടുതിയില്‍ സഹായം നല്‍കുവാന്‍ എന്ന പേരില്‍ സൈറ്റില്‍ പരസ്യം നല്‍കുകയും പണം സംഭാവന നല്‍കുമ്പോള്‍ അങ്ങനെ ഒരു പ്രത്യേക ഓപ്ഷന്‍ അപ്രത്യക്ഷമാക്കുന്നതുമായ വിധം തങ്ങളുടെ വെബ്‌സൈറ്റ് ക്രമീകരണം ചെയ്തത് ഉള്‍പ്പെടെ 'കൈ നനയാതെ മീന്‍ പിടിക്കാനുള്ള' സേവാഭാരതിയുടെ പല ദുഷ്ശ്രമങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വെളിച്ചത്തില്‍ വന്നിരുന്നു.

സംഘാപ്രോപ്പഗാണ്ടിസ്റ്റുകളുടെ ഈ പോസ്റ്റിനു ഒപ്പം നല്‍കിയിരിക്കുന്ന ജലശുദ്ധിക്കരണി ബസുകളെ ശ്രദ്ധിച്ചു നോക്കിയാല്‍ (ഭാരത് സര്‍ക്കാര്‍ ) എന്നു കാണാവുന്നതാണ്.

ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയുടെ കീഴിലുള്ള സഞ്ചരിക്കുന്ന ജലശുദ്ധീക്കരണ സംവിധാനങ്ങളുടെ ചിത്രങ്ങള്‍ ആണിവ യദാര്‍ത്ഥത്തില്‍.

ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയുടെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്‌ററിററൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്‌ളിനറി സയന്‍സ് അന്‍ഡ് ടെക്‌നോളജിയുടെ (CSIR-NIIST) ഡയറക്ടര്‍ ഡോ.അജയ്‌ഘോഷിന്റെ നേതൃത്വത്തില്‍ NIISTbnse സ്റ്റാഫും വിദ്യാര്‍ത്ഥികളും പ്രളയക്കെടുതിയല്‍ ആയിരുന്നവര്‍ക്കു സഹായാസ്തങ്ങളായി എത്തിയിരുന്നു. ഇദ്ദേഹം രാജ്യത്തില്‍ മറ്റിടങ്ങളില്‍ ഉള്ള CSIR സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങളും അഭ്യര്‍ത്ഥിക്കുകയും അതിന്‍പ്രകാരം നമ്മള്‍ക്ക് രാജ്യത്തില്‍ ആകമാനമുള്ള സി. എസ്. ഐ. ആര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള് ലഭിക്കുന്നുമുണ്ട്.

ജവഹര്‍ലാല്‍ നെഹ്‌റുവിനാല്‍ സ്ഥാപിതമായ ഗുജറാത്തില്‍ ഭാവനഗറിലെ Cetnral Salt and Marine Chemicals Research Institute ( CSMCRI) എന്ന സി. എസ്. ഐ. ആര്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിനാവശ്യ പിന്തുണയായി എത്തിയതാണ് ഈ സഞ്ചരിക്കുന്ന ജലശുദ്ധിക്കരണിക്കള്‍.

1954യില്‍ ഈ സ്ഥാപനത്തിന്റെ ഉത്ഘാടനം നടത്തുന്ന നെഹ്‌റുവിന്റെ ചിത്രവും ഒപ്പം ചേര്‍ക്കുന്നു.

CSMCRI യിന്റെ ഈ സംവിധാനത്തെ കുറിച്ചുള്ള വിശദീകരണം സ്ഥാപന ഡയറക്ടര്‍ ഡോ. ആമിതാവ് ദാസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
The CSMCRI, a laboratory of the Council of Scientific and Industrial Research (CSIR), designed and developed this innovative water purification plant on wheels that is most suitable for mitigating acute drinking water problems during natural calamities.

മണിക്കൂറില്‍ 3000 മുതല്‍ 4000 ലിറ്റര്‍ വരെ ശുദ്ധജലം നല്കാന്‍ ഇതിലെ സാങ്കേതിക വിദ്യക്ക് സാധിക്കുന്നതാണ്. ഭാവനഗറില്‍ നിന്നും തിരുവനന്തപുരം NIIST യിലും അവിടെനിന്ന് ഉള്ള നിര്‍ദ്ദേശം പ്രകാരം വെള്ളപൊക്കം ഏറ്റവുമധികം അപകടം വിതച്ച ചെങ്ങനൂര്‍ മേഖലയിലും ആയി ഈ മൊബൈല്‍ ശുദ്ധിക്കരണിക്കള്‍ പ്രവര്‍ത്തിച്ചു പോകുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതികളില്‍ നിന്ന് നാം അഭ്യര്‍ഥിച്ച പ്രകാരം ലഭിക്കുന്ന സഹായാസ്തങ്ങളെ സംഘപരിവാറിന്റെയും അവരുടെ സഖ്യ സംഘടകളുടെയും ആണെന്ന് വിധത്തില്‍ വ്യാജ അവകാശവാദങ്ങള്‍ നടത്തുന്നതു അതീവ അപലപിയമായും ജാഗത്രയോട് കൂടിയും മാത്രേ കാണുവാന്‍ സാധിക്കുക ഉള്ളൂ. ഒരു വശത്ത് കൂടി കേരളത്തിനു എതിരെ വിദ്വേഷപ്രചാരം നടത്തുകയും മറുവശത്ത് കൂടി അവര്‍ ഒരിക്കലും ചെയ്യാത്ത സഹായങ്ങളെ തങ്ങളുടെ ആയി വ്യാജമായി ചിത്രീകരിക്കുകയും ആണ് സംഘാപ്രോപ്പഗാണ്ടിസ്റ്റുകള്‍ ചെയ്യുന്നത്.
Next Story

RELATED STORIES

Share it