സെര്‍വര്‍ തകരാര്‍; സംസ്ഥാനത്ത് ഇന്നും റേഷന്‍ മുടങ്ങി


കോഴിക്കോട്: സെര്‍വര്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം വീണ്ടും മുടങ്ങി. റേഷന്‍ വിവരങ്ങള്‍ പുതിയ സെര്‍വറിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് വീണ്ടും തകരാറിലായത്. സെര്‍വര്‍ തകരാര്‍ മൂലം ഇ പോസ് മെഷീനുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തടസ്സപ്പെട്ടിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള വിഷന്‍ടെക് എന്ന സ്വകാര്യ സ്ഥാപനമാണ് ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ സെര്‍വര്‍ തകരാര്‍ നിത്യസംഭവമായതോടെ നിയന്ത്രണം സ്‌റ്റേറ്റ് ഡാറ്റാ സെന്ററിന് കൈമാറി. ഈ സാഹചര്യത്തില്‍ പുതിയ സെര്‍വറിലേക്ക വിവരം കൈമാറുന്നതിനിടേയാണ് ഇന്നും റേഷന്‍ വിതരണം മുടങ്ങിയത്.
afsal ph aph

afsal ph aph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top