Flash News

ഗ്രാന്‍സ്ലാം രാജ്ഞിയെ വീഴ്ത്തി 20കാരിക്ക് യു എസ് ഓപണ്‍ കന്നി കിരീടം

ഗ്രാന്‍സ്ലാം രാജ്ഞിയെ വീഴ്ത്തി 20കാരിക്ക് യു എസ് ഓപണ്‍ കന്നി കിരീടം
X

ന്യൂയോര്‍ക്: താന്‍ ചെറുപ്പത്തില്‍ മനസ്സില്‍ കൊണ്ടു നടന്ന ലോക ചംപ്യന്‍ സെറീന വില്യംസുമായി യു എസ് ഓപണിന്റെ ഫൈനലില്‍ കൊമ്പുകോര്‍ക്കുന്ന എന്ന സന്തോഷമായിരുന്നു ജാപ്പനീസ് വനിതാ ടെന്നിസ് താരമായ 20കാരി നവോമി ഒസാകയ്ക്ക്. എന്നാല്‍ ഇന്നു പുിലര്‍െച്ച തന്‍രെ മാതൃകാ വ്യക്തിയെ പരാജയപ്പെടുത്തി കിരീടം ചൂടിയതിന് താരത്തിനത് അവിശ്വസനീയമായി തോന്നിയിരിക്കുന്നു.
അതേ, 23 ലോക ഗ്രാസ്ലാം കിരീടം ചൂടിയ അമേരിക്കന്‍ ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഒരു ഗ്രാന്‍സ്ലാം കിരീടവും സ്വന്തമാക്കാന്‍ കഴിയാത്ത ജപ്പാന്റെ നൊവോമി ഒസാക്ക ചാംപ്യന്‍പട്ടം ഉയര്‍ത്തി ചരിത്രം കുറിച്ചിരിക്കുന്നു. 6-2,6-4 എന്ന സ്‌കോറുകള്‍ക്കായിരുന്നു ഒസാക്കയുടെ വിജയം.


തന്റെ ഇഷ്ടതാരവും ആരാധനാപാത്രവുമായ സെറീനയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഒസാക്ക പുറത്തെടുത്തത്. 24 കിരീടങ്ങള്‍ എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ എക്കാലത്തെയും റെക്കോഡിനൊപ്പം എത്തുക എന്ന സെറീനയുടെ മോഹത്തിന് ഭംഗം വരുത്തിയാണ് ജപ്പാന്‍ താരം കിരീടമുയര്‍ത്തിയത്. അമ്മയായ ശേഷമുള്ള തിരിച്ചുവരവില്‍ രണ്ട് ഗ്രാന്‍ഡ്സ്ലാം ഫൈനലുകളിലും സെറീനയ്ക്ക് തോറ്റു. നേരത്തേ വിംബിള്‍ഡണില്‍ സെറീന കെര്‍ബറിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു.


വിവാദങ്ങള്‍ നിറഞ്ഞു നിന്ന ഫൈനല്‍ മല്‍സരമായിരുന്നു യുഎസ് ഓപ്പണില്‍ അരങ്ങേറിയത്. സെറീനയുടെ പ്ലെയര്‍ ബോക്‌സിലിരുന്ന് പരിശീലന പാഠങ്ങള്‍ നല്‍കിയതിന് സെറീനയ്‌ക്കെതിരെ ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസ് കോര്‍ട്ട് വയലേഷന്‍ വിളിച്ചത് മുതലാണ് വിവാദങ്ങളുടെ ആരംഭം. നിലവില്‍ ഗ്രാന്‍ഡ്സ്ലാമുകളില്‍ പരിശീലന മുറകള്‍ നല്‍കുന്നത് കുറ്റകരമാണ്.


ശക്തമായി പ്രതികരിച്ച സെറീന അംപയര്‍ മാപ്പ് പറയണമെന്നും താന്‍ ഒരിക്കലും ചതി ചെയ്തിട്ടില്ല എന്നും ചതിക്കുന്നതില്‍ ഭേദം തോല്‍ക്കുകയാണെന്നും ഒരു കുഞ്ഞിന്റെ അമ്മയായത് കൊണ്ടു തന്നെ അവള്‍ക്ക് കൂടെ ശരിയായത് മാത്രമേ ചെയ്യൂ എന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞ് കോര്‍ട്ടില്‍ റാക്കറ്റ് അടിച്ച് പൊട്ടിച്ചതിന് വീണ്ടും കോര്‍ട്ട് വയലേഷനും പോയിന്റ് നഷ്ടവും വിധിച്ചതോടെ സെറീന രൂക്ഷമായി അംപയര്‍ക്കെതിരെ തിരിഞ്ഞു. നിങ്ങള്‍ കള്ളനാണെന്ന് കൂടി പറഞ്ഞതോടെ കാണികള്‍ സെറീനയ്ക്ക് അനുകൂലമായി ഒച്ചവയ്ക്കാന്‍ തുടങ്ങി. മല്‍സരശേഷമുള്ള ട്രോഫി പ്രസന്റേഷനിലും ഇത് തുടര്‍ന്നത് അതിന്റെ മാറ്റ് കുറച്ചു.

Next Story

RELATED STORIES

Share it