മതേതരത്വം മരണമണി മുഴങ്ങുന്നുവോ ? ബഹുജന സംഗമം 26 ന് അബ്ബാസിയയില്‍

കുവൈത്ത്: 'മതേതരത്വം മരണമണി മുഴങ്ങുന്നുവോ' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമം ഒക്ടോബര്‍ 26 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. സംഗമത്തില്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷയും ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനിയും മുഖ്യാതിഥികളായിരിക്കും. കുവൈത്ത് ഔക്കാഫ് പ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും പങ്കെടുക്കും.
പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. ബഹുജന സംഗമത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി ഐ.ഐ.സി കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. പരിപാടിയുടെ വിജയത്തിനായി വി.എ മൊയ്തുണ്ണി ചെയര്‍മാനും സിദ്ധീഖ് മദനി കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പ്രചരണം, സാമ്പത്തികം, പ്രോഗ്രാം, വളണ്ടിയര്‍, സ്‌റ്റേജ് ആന്റ് സൌണ്ട് തുടങ്ങി വിവിധ സബ് കമ്മിറ്റിയുടെ ചുമതല 27 അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കി.
യോഗത്തില്‍ ഐ.ഐ.സി ചെയര്‍മാന്‍ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് മദനി, എന്‍ജി. അന്‍വര്‍ സാദത്ത്, അബ്ദുല് അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാന്, മുഹമ്മദ് അരിപ്ര, യൂനുസ് സലീം, എന്‍ജി. ഫിറോസ് ചുങ്കത്തറ, അബ്ദുല്ലത്തീഫ് പേക്കാടന്‍, അയ്യൂബ് ഖാന്, മനാഫ് മാത്തോട്ടം, നജീബ് സ്വലാഹി എന്നിവര് സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 65507714, 97228093, 97562375, 99776124

RELATED STORIES

Share it
Top