കര്‍ണാടകത്തില്‍ എസ്ഡിപിഐക്ക് തിളക്കമാര്‍ന്ന വിജയംബെംഗളുരു : കര്‍ണാടക തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 18 ഇടങ്ങളില്‍
എസ്ഡിപിഐക്ക് തിളക്കമാര്‍ന്ന വിജയം.
ഉള്ളാള്‍ സിഎംസി 6, ചാംരജ് നഗര്‍ സിഎംസി 6 ബന്ത്വല്‍ 4 പുത്തൂര്‍ 1 ഷിമോഗ കോര്‍പറേഷന്‍ 1 എന്നിങ്ങനെയാണ് എസ്ഡിപിഐ സീറ്റുകള്‍ നേടിയത്. ഉള്ളാളില്‍ ഒന്‍പത് സീറ്റ് മല്‍സരിച്ചതില്‍ ആറെണ്ണം നേടി. ബന്ത്വളില്‍ 12 സീറ്റ് മല്‍സരിച്ചതില്‍ 4 എണ്ണത്തില്‍ വിജയം . മൂന്നു സീറ്റ് മല്‍സരിച്ച പുത്തൂരില്‍ ഒരു സീറ്റ് നേടി.
ചാമരാജ് നഗര്‍ ജില്ലയില്‍ എഴു സീറ്റില്‍ മല്‍സരിച്ചതില്‍ ആറെണ്ണത്തിലും വിജയം നേടാനായി. ഷിമോഗയില്‍ അഞ്ചെണ്ണത്തില്‍ മല്‍സരിച്ചപ്പോള്‍ ഒരെണ്ണത്തില്‍ വിജയിച്ചു. തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതോടെ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഹ്ലാദപ്രകടനമാരംഭിച്ചു.

RELATED STORIES

Share it
Top