സ്‌പെഷ്യല്‍ ക്ലാസ്സ് എടുക്കുകയായിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നുബംഗളൂരു: പത്താം ക്ലാസുകാര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസ്സ് എടുക്കുകയായിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ആറംഗ സംഘം വെട്ടിക്കൊന്നു. അഗ്രഹാര ദശരഹള്ളിയിലെ ഹവാനൂര്‍ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രംഗനാഥ് (60) ആണ് വെട്ടേറ്റ് മരിച്ചത്. ക്ലാസിലേക്ക് കടന്നുവന്ന അക്രമികല്‍ 20 ഓളം വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് അധ്യാപകനെ ആക്രമിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു.
മഹാലക്ഷ്മി ലേ ഔട്ട് പരിസരത്തു നിന്ന് അക്രമിസംഘത്തിലെ ഒരാളെ പിന്നീട് പിടികൂടി. പോലിസിനെ ഇയാള്‍ ആക്രമിച്ചപ്പോള്‍ തങ്ങള്‍ വെടിവച്ചതായും കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലിസ് പറഞ്ഞു. സ്‌കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് സംശയിക്കുന്നത്.

RELATED STORIES

Share it
Top