Flash News

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
X
പട്ടികജാതി വികസന വകുപ്പ് 2018-19 അധ്യയനവര്‍ഷം നടപ്പാക്കുന്ന അയ്യന്‍കാളിമെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കൂടരുത്. 12000 രൂപയില്‍ താഴെ വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണീച്ചര്‍, പോഷകാഹാരം എന്നിവയ്ക്കായി 3000 രൂപ കൂടി അധിക ധനസഹായമായി നല്‍കുന്നു. അപേക്ഷാഫോം എല്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.


നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, പഠിക്കുന്ന സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, ആധാര്‍, ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം സപ്റ്റംബര്‍17 നകം അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അിറയിച്ചു.
Next Story

RELATED STORIES

Share it