തിങ്കളാഴ്ച്ചയും പൊതു അവധി; ആഘോഷത്തിമിര്‍പ്പില്‍ സൗദി അറേബ്യ


റിയാദ്: സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി രണ്ട് ദിവസം പൊതു അവധി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. നേരത്തെ ഞായറാഴ്ച്ച മാത്രമായിരുന്നു അവധി. തിങ്കളാഴ്ച്ച കൂടി അവധി നല്‍കാനാണ് രാജാവ് ഉത്തരവിട്ടത്. അവധി പ്രഖ്യാപിച്ചുള്ള രാജാവിന്റെ പ്രഖ്യാപനം വന്നതോടെ നാടാകെ ആഹ്ലാദത്തിലായി. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ദേശീയ ദിനമായ ഇന്നാണ് പ്രധാന ആഘോഷങ്ങള്‍. നേരം പുലരുവോളം സൗദി തെരുവുകള്‍ സജീവമാകും.
ആഘോഷം കഴിഞ്ഞു നാളെ ജോലിക്ക് പോകണമല്ലോ എന്ന ചിന്തയിലായിരുന്നു പലരും. എന്നാല്‍ രാജ പ്രഖ്യാപനം വന്നതോടെ ആഘോഷത്തിന് ആവേശം കൂടും. വാര്‍ത്ത വന്നതോടെ സോഷ്യല്‍ മീഡിയയിലേക്ക് രാജാവിന് അഭിവാദ്യമര്‍പ്പിച്ച സന്ദേശങ്ങളുടെ ചിത്രങ്ങളും ഒഴുകി.

RELATED STORIES

Share it
Top