അമേരിക്കക്ക് സൗദിയുടെ മുന്നറിയിപ്പ്; സാമ്പത്തിക ഉപരോധമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും


റിയാദ്: തങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് അമേരിക്കക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്. സൗദിക്കെതിരേ ഉപരോധ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് സൗദിയുടെ പ്രതികരണം. സൗദിക്കെതിരായ ഏത് ഭീഷണിയേയും തള്ളിക്കളയുകയും അവഗണിക്കുകയും ചെയ്യുന്നതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, സൗദിക്കെതിരായ ഏത് നീക്കവും ലോക സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സാമ്പത്തിക ശക്തിയുടെ ഭാഗമാണ് സൗദി എന്നതിനാല്‍ സൗദിയെ മാത്രമായല്ല ഇത്തരം നീക്കങ്ങള്‍ ബാധിക്കുക.

RELATED STORIES

Share it
Top