സൗദിയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചുറിയാദ്: വാഹനാപകടത്തില്‍ മലയാളിയും ഹൈദരാബാദ് സ്വദേശിയും മരിച്ചു. തൃത്താല സ്വദേശിയും റിയാദിലെ പ്രമുഖ ഫുട്ബാള്‍ സംഘാടകനുമായ ബഷീര്‍ ആണ് മരിച്ചവരിലൊരാള്‍. ടാറ്റാ കണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥനാണ് മരണമടഞ്ഞ ഹൈദരാബാദ് സ്വദേശി. അപകടത്തില്‍ മറ്റൊരു മലയാളി അയ്യൂബിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അബ്‌ഖൈഖ് ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അയൂബ്. മൂവരും ബഹ്‌റൈനില്‍ റിയാദിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു അപകടം. റിയാദ് ഹൈവേയില്‍ അബ്‌ഖൈഖിന് സമീപം വെച്ച് ഒരു ട്രെയ്‌ലര്‍ നിയന്ത്രണം വിട്ട് ഇവരുടെ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
റിയാദിലെ ആദ്യകാല മലയാളി ഫുട്ബാള്‍ ടീം ആയ സി.ആര്‍.ബിയുടെ സ്ഥാപകരിലൊരാളാണ് ബഷീര്‍.

RELATED STORIES

Share it
Top